അനുരുദ്ധ് അനീഷ്

Anurudh Aneesh

അനീഷ്കുമാറിന്റെയും പ്രസീതയുടെയും മകനായി കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനിച്ചു. കണ്ണൂർ ഭാരതീയ വിദ്യാഭവനിലായിരുന്നു അനുരുദ്ധിന്റെ പ്രാഥമിക വിദ്യഭ്യാസം. 2011 -ൽ ഒരു ഡോക്യമ്മെന്റ്രിയിൽ അസിസ്റ്റന്റ് ക്യാമറമാനായിട്ടാണ് അനുരുദ്ധ് ആദ്യം വർക്ക് ചെയ്തത്. 2014 -ൽ പ്രേമം സിനിമയിൽ അസിസ്റ്റന്റ് ക്യാമറമാനായിക്കൊണ്ട് സിനിമാമേഖലയിൽ പ്രവേശിച്ചു. തുടർന്ന് ആനന്ദം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാനായും, ഹെലൻ എന്ന സിനിമയിൽ അസോസിയേറ്റ് ക്യാമറാമാനായും പ്രവർത്തിച്ചു. 2022 -ൽ ആട്ടം എന്ന ചിത്രത്തിലൂടെ അനുരുദ്ധ് അനീഷ് സ്വതന്ത്ര ഛായാഗ്രാഹകനായി.