സുനി

Suni

നാടൻ പാട്ടുകാരനും, നർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സുനി. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ ദളിത് കോളനിയിലാണ് താമസം. രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പുരസ്‌ക്കാരങ്ങൾ നേടിയ മാൻഹോൾ എന്ന ചിത്രത്തിൽ 'മാരി' എന്ന കഥാപാത്രമായി അഭിനയിച്ചു. തീയേറ്റർ ആർട്സിൽ എംഫിൽ എടുത്തിട്ടുള്ള സുനി വാർക്കപ്പണി ചെയ്താണ് പഠിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയിരുന്നത്. സമകാലിക സമൂഹത്തിൽ എങ്ങനെയൊക്കെയാണ് നാടൻ പാട്ടിന്റെ പ്രസക്തി എന്നതിൽ പിഎച് ഡി ചെയ്യാൻ ഉദ്ദേഹിക്കകയാണ് സുനി