ഭാമ അരുൺ

Bhama Arun

1998 ഡിസംബർ 3 -ന് അരുൺ കുമാറിന്റെയും ലീനയുടെയും മകളായി കണ്ണൂരിൽ ജനിച്ചു.  ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ളയാളാണ് ഭാമ അരുൺ. 2016 -ൽ ഇറങ്ങിയ നിദ്രാടനം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ഭാമ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന്  സ്ക്കൂൾ ഡയറി, കളിക്കൂട്ടുകാർ എന്നിവയുൾപ്പെടെ അഞ്ച് സിനിമകളിൽ അഭിനയിച്ചു.