സുചിത്ര പിള്ള മാലിക്

Suchithra Pilla Malik
Date of Birth: 
Thursday, 27 August, 1970
സുചിത്ര പിള്ള

1970 ഓഗസ്റ്റ് 27 -ന് എറണാംകുളം ജില്ലയിൽ ജനിച്ചു. സുചിത്ര പിള്ള പഠിച്ചതും വളർന്നതും മുബൈയിലായിരുന്നു. മുംബൈ സെന്റ് ജോസഫ് കോണ്വെന്റ് ഹൈസ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാാടകാഭിനയത്തോട് താത്പര്യമുണ്ടായിരുന്ന സുചിത്ര ഇലക്ട്രൊണിക്സ് എഞ്ചിനിയറിംഗിൽ ബിരുദം നേടിയതിനുശേഷം ലണ്ടനിൽ പോയി ടെലിവിഷൻ സ്റ്റുഡിയോ പ്രൊഡക്ഷൻ കോഴ്സ് പഠിച്ചു. അതിനോടൊപ്പം തന്നെ അവിടെ കുട്ടികളൂടെ തിയ്യേറ്ല്രിൽ അംഗമായി. കോളേജിൽ പഠിയ്കുന്ന സമയത്തു തന്നെ സുചിത്ര മോഡലിംഗ് ചെയ്യാൻ തുടങ്ങിയിരുന്നു.

 1993 -ലാണ് സുചിത്ര ആദ്യമായി സിനിമയിലഭിനയിയ്ക്കുന്നത്. ഫ്രഞ്ച് സിനിമയായ്  Le prix d'une femme ആയിരുന്നു ആദ്യചിത്രം. ലണ്ടനിൽ നിന്നും തിരിച്ചെത്തി മുംബൈയിൽ വീഡിയോ ജോക്കിയായി ജോലിയിൽ പ്രവേശിച്ചു. ടെലിവിഷൻ ഷോകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും സുചിത്ര പ്രസിദന്ധിനേടി, 1998 -ലാണ് സുചിത്ര പിന്നീട് സിനിമയിൽ അഭിനയിയ്ക്കുന്നത്. Guru in Seven എന്ന ഹിന്ദി സിനിമയിലായിരുന്നു അഭിനയിച്ചത്. തുടർന്ന് പലഭാഷകളിലായി ഇരുപത്തിയഞ്ചിലധികം സിനിമകളിൽ സുചിത്ര അഭിനയിച്ചു. 2016 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയാണ് സുചിത്ര മാലിക് അഭിനയിച്ച ആദ്യ മലയാള ചിത്രം.  അതിനുശേഷം 2021 -ൽ കോൾഡ് കേസ് എന്ന സിനിമയിലും അഭിനയിച്ചു.