തനൂജ കാർത്തിക്

Thanuja Karthik

കാർത്തിക് തമ്പിയുടെയും സുമ കാർത്തിക്കിന്റെയും മകളായി ദുബായിൽ ജനിച്ചു. മൂന്നാം വയസ്സിൽ നൃത്ത പഠനം തുടങ്ങിയ തനുജ മികച്ച ക്ലാസിക്കൽ നർത്തകിയും നൃത്താദ്ധ്യാപികയുമാണ്.

ദുബായിൽ തനുജ അവതരിപ്പിച്ച ഒരു നൃത്ത പരിപാടികണ്ട സംവിധായകൻ പത്മേന്ദ്ര പ്രസാദാണ് സിനിമയിലേയ്ക്ക് ക്ഷണിയ്ക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത ഇവിടെ ഈ നഗരത്തിൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തനുജ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചു. തനുജയുടെ  രണ്ടാമത്തെ ചിത്രം മെല്ലെ ആയിരുന്നു.  പോക്കിരി സൈമൺ, ജനാധിപൻ... ഇവ തനൂജ കാർത്തിക് അഭിനയിച്ച സിനിമകളിൽ ചിലതാണ്.