ആതിര രമേശ്

Athira Ramesh
Athira Ramesh-singer
Date of Birth: 
Sunday, 14 February, 1999
ആതിര നീലഗിരി
ആലപിച്ച ഗാനങ്ങൾ: 1

അനീഷ് ഉപാസനയുടെ പോപ്‌കോൺ എന്ന സിനിമയിലെ "കാട്ടില് പുലിയുണ്ട്" എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ആതിര പിന്നണി ഗാന രംഗത്തേക്ക് കടന്നു വന്നത്. 
 കെ രമേശ് കുമാറിന്റെയും നിഷയുടെയും       മകളായി ജനനം.. കുഞ്ഞു നാളിലെ മുതൽ സ്റ്റേജുകളിൽ പാടി തുടങ്ങിയ ആതിരയുടെ പഠനം  അയ്യൻകൊല്ലിയിലെ സെയിന്റ് തോമസ് മട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു. പിന്നീട് ഫാറൂക്ക് കോളേജ് ൽ നിന്നും കെമിസ്ട്രിയിൽ ഡിഗ്രിയും സ്വന്തമാക്കി. 
വയനാട്ടിലെ ഒരു ചാനലിൽ "ഇശൽ നൈറ്റ് " എന്ന പ്രോഗ്രാം വിജയി ആയിരുന്നു ആതിര. ഏഷ്യാനെറ്റ്‌ മൈലാഞ്ചി ലിറ്റിൽ ചാമ്പ്യൻസ് എന്ന റിയാലിറ്റി ഷോയിൽ സെമി ഫൈനൽ വരെ എത്താനും ആതിരക്കു സാധിച്ചു. തുടർന്നാണ് പോപ്‌കോർണിൽ പാടുന്നത്. പിന്നീട് ഒരു വർഷത്തോളം കൊച്ചിൻ കലാഭവനിൽ വർക്ക് ചെയ്ത ആതിര ഒരുപിടി ആൽബങ്ങളിലും  പാടിയിട്ടുണ്ട്. 
വായനയും യാത്രകളും ഒരുപോലെ ഇഷ്ടപ്പെടുന്ന ആതിരക്ക് "ജ്വാല" എന്ന പേരിൽ സ്വന്തമായി ഒരു ബാൻഡും ഉണ്ട്. 
സീ കേരളയിൽ "പേജ് 3" എന്നൊരു പ്രോഗ്രാം അവതാരിക കൂടെ ആയിരുന്ന ആതിരയുടെ സംഗീത പഠനം രഞ്ജിത് രാമചന്ദ്രൻ, പീറ്റർ, അനൂപ് എന്നീ ഗുരുക്കന്മാരുടെ കീഴിൽ ആയിരുന്നു. 

ബിരുദ വിദ്യാർത്ഥിയായ ഇളയ സഹോദരി ശിശിരയും സംഗീതത്തിൻെറ വഴിയിൽ ഉണ്ട്.