പലോമ മൊണാപ്പ

Paloma Monappa

ടിബറ്റ് സ്വദേശിയായ പിതാവിന്റെയും കൂർഗ് സ്വദേശിയായ മാതാവിന്റെയും മകളായി പലോമ മൊണാപ്പ കൂർഗിൽ ജനിച്ചു. പലോമ പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. മോഡലിംഗിലൂടെയാണ് അവർ തന്റെ കരിയർ ആരംഭിച്ചത്. ഡിസ്ക്കവറി ചാനലിൽ ഒരു ട്രാവൽ പ്രോഗ്രാമിന്റെ അവതാരികയായതോടെയാണ് പലോമ ശ്രദ്ധിയ്ക്കപ്പെടുന്നത്. മലയാള സിനിമയായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ഒരു സർഫറുടെ വേഷം ചെയ്തുകൊണ്ട് പലോമ സിനിമയിൽ തുടക്കം കുറിച്ചു. നിരവധി ബ്രാൻഡുകൾക്ക് അവർ മോഡലായിട്ടുണ്ട്.