അക്ഷ പർദശനി

Aksha Pardasany

സിന്ധ് സ്വദേശിനിയായ അഭിനേത്രി. ബോംബെ സ്കോട്ടിഷ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മോഡലിംഗ് രംഗത്തെത്തിയ അക്ഷ പർദർശിനി ആ മേഖലയിൽ വളരെ പ്രശസ്തയായി. മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ അക്ഷയുടെ ആദ്യ ചിത്രം ഹിന്ദി സിനിമയായ മുസാഫിർ ആയിരുന്നു. അക്ഷയുടെ രണ്ടാമത്തെ സിനിമ മലയാളത്തിലായിരുന്നു. 2007 ൽ റിലീസ് ചെയ്ത "ഗോൾ" എന്ന ചിത്രത്തിൽ നായികയായാണ് അക്ഷപർദശിനി മലയാളസിനിമയിൽ എത്തുന്നത്. 2013ൽ ഇറങ്ങിയ ബാംഗിൾസ് എന്ന സിനിമയിൽ അതിഥി വേഷത്തിലും അഭിനയിച്ചു. മലയാളം, ഹിന്ദി, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അക്ഷ പർദർശിനി മോഡലിംഗ് രംഗത്തും സജീവമാണ്.