ഫാദർ ബോബി ജോസ്

Name in English: 
Rev Father Bobby Jose

കാത്തോലിക്കാ സഭയിലെ കപ്പൂച്ചിൻ സന്യാസി സമൂഹത്തിലെ ആദരണീയനും ഏറേ ജനപ്രിയനുമായ ഫാദർ ബോബി ജോസ് കട്ടികാട്. തത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് ഫാദർ ബോബി ജോസ് കട്ടികാട്. ക്രിസ്തീയ തത്വചിന്ത പ്രമേയമാക്കി നിരവധി പുസ്തകങ്ങൾ അദ്ദേഹം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാലോം ടെലിവിഷനിൽ ഗുരുചരണം എന്ന പേരിൽ നടത്തുന്ന പ്രഭാഷണ പരമ്പര ഏറെ ശ്രദ്ധേയമാണ്. ഈ പരമ്പരയിലെ പല പ്രഭാഷണങ്ങളും പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വാതിൽ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, കേളി, മൂന്നാംപക്കം എന്നീ സ്വതന്ത്ര കൃതികൾ കൂടാതെ ഖലീൽ ജിബ്രാന്റെ പ്രവാചകൻ എന്ന കൃതിയും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പ്രദീപൻ മുല്ലനേഴി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നമുക്കൊരേ ആകാശം' എന്ന ചിത്രത്തിൽ ആലപ്പാട്ടച്ചൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു