ശ്രീപ്രിയ പി എസ്

Name in English: 
Sreepriya P S
ശ്രീപ്രിയ പി എസ്
Artist's field: 
Alias: 
ശ്രീപ്രിയ

ചെങ്ങന്നൂർ മുണ്ടങ്കാവ് സ്വദേശിനി. ഏ. കെ. ലാൽ, ചെറിയനാട് ബിനുകുമാർ, കുമ്മനം ബാലചന്ദ്രൻ എന്നിവരുടെ കീഴിൽ 5 ആം ക്ലാസ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. 
അച്ഛൻ പി. ജി. സുരേന്ദ്രൻ, അമ്മ ലേഖാ ശിവരാമൻ
ചെങ്ങന്നൂർ സെന്റ് ആനീസ് ഹൈസ്കൂൾ, സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ, മർത്തോമാ കോളേജ് തിരുവല്ല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
ജില്ല - സംസ്ഥാന കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നിവയിൽ പങ്കെടുത്ത്  സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. 2013 ലെ എം. ജി. യൂണിവേർസിറ്റി കലോത്സവത്തിനു ലളിതഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. അനവധി സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ വനം വകുപ്പിൽ ക്ലർക്കായി കോട്ടയത്ത് ജോലി ചെയ്യുന്നു.
 
വിലാസം : ശ്രേയസ്, മുണ്ടങ്കാവ്, ചെങ്ങന്നൂർ പി.ഒ., ആലപ്പുഴ ജില്ല
ഫോൺ : 9447596314