വിജയകൃഷ്ണൻ എ ബി

Vijayakrishnan A B

മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുംപാടം എന്ന ഗ്രാമത്തിലാണ് വിജയകൃഷ്ണൻ ജനിച്കത്. സ്കൂൾ പഠനകാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. മിമിക്രി വേദികളിലൂടെയായിരുന്നു വിജയകൃഷ്ണന്റെ കലാരംഗത്തെ തുടക്കം. ഉയരം വളരെ കുറവുള്ളയാളായ വിജയകൃഷ്ണന് വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിലെ ചെറിയമനുഷ്യരിൽ ഒരാളായി അഭിനയിക്കുവാനുള്ള അവസരം ലഭിച്ചു. അതിനുശേഷം ബെസ്റ്റ് ആക്റ്റർഈ പട്ടണത്തിൽ ഭൂതംഓപ്പറേഷൻ ജാവ എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.

സിനിമകളോടൊപ്പം കോമഡി എക്സ്പ്രസ് എന്ന കോമഡി ടെലിവിഷൻ ഷോയിൽ പങ്കെടുത്ത് ശ്രദ്ധിക്കപ്പെട്ടു...2022 -ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ കോളേജ് കാന്റീൻ നടത്തിപ്പുകാരനായ വിജയേട്ടൻ എന്ന കഥാപാത്രമായി അദ്ദേഹം പ്രേക്ഷക പ്രശംസനേടി.