ഡോ രാജാകൃഷ്ണൻ

Dr Raja Krishnan
 B-A-RajaKrishnan-m3db.jpg
B A Rajakrishnan
ബി എ രാജാകൃഷ്ണൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് 1965ൽ എംബിബിഎസ് പഠനം പൂർത്തിയാക്കി സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കവെയാണു മുഴുവൻ സമയ പത്രപ്രവർത്തകനും വ്യവസായിയുമായി രാജാകൃഷ്ണൻ ചുവടുമാറ്റുന്നത്.  കേരളശബ്ദം – കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമയും വ്യവസായിയുമായിരുന്ന ആർ.കൃഷ്ണസ്വാമി  റെഡ്യാരുടെ മകളും എഴുത്തുകാരിയുമായ വിമലാകുമാരിയെ വിവാഹം ചെയ്തതോടെ ഈ സ്ഥാപനങ്ങളുടെ മുഴുവൻ സമയ ചുമതലക്കാരനായത്. ഇതോടെ സർക്കാർജോലി ഉപേക്ഷിച്ചു. കുങ്കുമം, മഹിളാരത്നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററാണ് ഭാര്യ വിമല രാജാകൃഷ്ണൻ.

തിരുവനന്തപുരത്തെ വ്യവസായിയായിരുന്ന അനന്തനാരായണന്റെയും സരസ്വതിയമ്മയുടെയും മൂത്തമകനാണ് രാജാകൃഷ്ണൻ. 1982ൽ കൃഷ്ണസ്വാമി റെഡ്യാരുടെ മരണത്തോടെ കേരളശബ്ദം, നാന, മഹിളാരത്നം, കുങ്കുമം, ജ്യോതിഷരത്നം, ഹാസ്യകൈരളി തുടങ്ങി ഒൻപത് പ്രസിദ്ധീകരണങ്ങളുടെ അമരക്കാരനായി മാറിയ അദ്ദേഹം രാധാസ് സോപ്പിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും സംരംഭകനുമായി. ‘ഡോക്ടർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജാകൃഷ്ണൻ, രാധ എന്ന പെൺകുട്ടി, കലിക, താളം മനസ്സിന്റെ താളം, ബലൂൺ, നട്ടുച്ചയ്ക്കിരുട്ട്, ലേഡി ടീച്ചർ തുടങ്ങിയ സിനിമകൾ നിർമിച്ചു ചലച്ചിത്രരംഗത്തും സംഭാവനകൾ നൽകി.

അവലംബം : മനോരമ