അഭിലാഷ

Abhilasha

തെന്നിന്ത്യൻ ചലച്ചിത്രതാരം. കർണ്ണാടക സ്വദേശിനിയായിരുന്ന അഭിലാഷ 1980-കളിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. കർണ്ണാടകയിൽ നിന്നും തന്റെ പതിനാറാനത്തെ വയസ്സിൽ സിനിമാമോഹവുമായി അന്ന് ദക്ഷിണേന്ത്യൻ സിനിമകളുടെ ആസ്ഥാനമായ മദ്രാസിലേയ്ക്ക് അഭിലാഷ തനിച്ചു പോയി. വളരെ ബോൾഡായ അവർ തന്റെ കഠിനശ്രമത്തിലൂടെ മോഡലിംഗ് രംഗത്ത് ഉയർന്നുവന്നു. മോഡലിഗിൽ പ്രശസ്തയായതോടെ അഭിലാഷ സിനിമാ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. താമസിയാതെ 1987-ൽ മലയാളചിത്രം ജംഗിൾ ബോയ് -ൽ നായികയായി അഭിലാഷ അഭിനയിച്ചു. 1988-ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ആദിപാപം എന്ന സോഫ്റ്റ്പോൺ ചിതത്തിലൂടെയാണ് അഭിലാഷ ശ്രദ്ധിയ്ക്കപ്പെട്ടത്. ഏതാണ്ട് അറന്നൂറോളം പെൺകുട്ടികളിൽ നിന്നാണ് അഭിലാഷയെ തിരഞ്ഞെടുത്തത്. ബൈബിൾ പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രത്തിൽ വളരെ ഗ്ലാമറസ്സായാണ് അഭിലാഷ അഭിനയിച്ചത്. ആദിപാപം കേരളത്തിൽ വലിയ പ്രദർശനവിജയം നേടി.

അതോടെ ഗ്ലാമർ നായികയായി അഭിലാഷ അറിയപ്പെട്ടു. അവർ അഭിനയച്ച ഭൂരിഭാഗം വേഷങ്ങളും ഗ്ലാമർ പ്രദർശനങ്ങളായിരുന്നു. മുപ്പതോളം സിനിമകളിൽ അഭിലാഷ അഭിനയിച്ചു. 1990-കളുടെ തുടക്കത്തിൽ കന്നഡ സിനിമാ സംവിധായകൻ കബീരാജുമായുള്ള വിവാഹത്തോടെ അഭിലാഷ സിനിമാഭിനയം നിർത്തി. മൈസൂരിൽ താമസിയ്ക്കുന്നു.