പ്രവീണ്‍ എസ് ചെറുതറ

Praveen S Cheruthara
Praveen S Cheruthara
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

പ്രവീണ്‍ എസ് ചെറുതറ, ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

മുണ്ടക്കയം സ്വദേശി. 1977ൽ ജനനം. സ്കൂൾ വിദ്യാഭ്യാസം പീരുമേട് മരിയഗിരി സ്കൂളിൽ. വാഴൂർ എൻ എസ് എസ് കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം. തുടർന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ. തിരുവനന്തപുരം മീഡിയാമേറ്റിലും എറണാകുളം മൈത്രിയിലും പരസ്യരംഗത്ത് ജോലി ചെയ്തിട്ടുള്ള പ്രവീൺ ഇപ്പോൾ കൊച്ചിയിൽ റേഡിയോ മാംഗോയിൽ സീനിയർ ക്രിയേറ്റീവ് മാനേജർ ആണു.

കോളജ് അധ്യാപികയായ അനുവാണു ഭാര്യ. മകൻ പാർത്ഥ്.