ജയ മേനോൻ

Jaya Menon

മലയാള ചലച്ചിത്ര, നാടക നടി. തൃശ്ശൂർ ജില്ലയിലെ കുന്നം കുളത്തിനടുത്തുള്ള മാങ്ങാട് ജനിച്ചു. വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം ബഹ്റിനിൽ താമസമാക്കിയ ജയ മേനോൻ അവിടെയുള്ള കേരള സമാജം പോലുള്ള സംഘടനകളുടെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 2009 -ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ജയ സിനിമാഭിനയം തുടങ്ങുന്നത്. ഋതുവിൽ സറീന ബാലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തുടർന്ന് ആ വർഷം തന്നെ  എം ടിയുടെ നീലത്താമര- യിൽ അഭിനയിച്ചു. 2017- ൽ ആദം ജോൺ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അമ്മയായുള്ള അഭിനയം പ്രേക്ഷക പ്രീതിനേടി.. പത്തോളം സിനിമകളിൽ ജയ മേനോൻ അഭിനയിച്ചിട്ടുണ്ട്. 

അഭിനയത്തോടൊപ്പം നാടക സംവിധാനം, നൃത്തം, ചിത്രകല, സാഹിത്യം എന്നിവയിലെല്ലാം കഴിവുതെളിയിച്ചയാളാണ് ജയ മേനോൻ.. അവർ രചിച്ച ഭ്രമ കല്പനകൾ  നിരൂപക പ്രശംസ നേടുകയും നന്നായി വായിക്കപ്പെടുകയും ചെയ്ത നോവലാണ്. ജയ മേനോന്റെ ഭർത്താവ് പ്രകാശ് വടകര നാടക സിനിമാ അഭിനേതാവും, നാടക സംവിധായകനുമാണ്. അലൻ, ഋഷി എന്നീ രണ്ടു മക്കളാണ് ജയ - പ്രകാശ് ദമ്പതികൾക്കുള്ളത്.

ഫേസ്ബുക്ക് പ്രൊഫൈൽ  Jaya Menon