പാർവതി രതീഷ്‌

Parvathi Ratheesh

എൺപതുകളിലെ മുൻനിര നായകനായിരുന്ന രതീഷിന്റെയും ഡയാനയുടെയും മകളായി ജനിച്ചു. 2015- ൽ കുഞ്ചാക്കോബോബന്റെ നായികയായി മധുരനാരങ്ങ എന്ന സിനിമയിലൂടെയാണ് പാർവതി രതീഷ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2016 -ൽ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിൽ അതിഥിതാരമായി അഭിനയിച്ചു. അടുത്തവർഷം ലെച്ച്‌മി എന്ന സിനിമയിൽ നായികയായി. അഞ്ച് സിനിമകളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. പാർവ്വതി രതീഷിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയുമുണ്ട്. സഹന്ദരൻ പത്മരാഹ് രതീഷ് അഭിനേതാവാണ്.

2017 -ൽ പാർവതി രതീഷ് വിവാഹിതയായി. എമിറേറ്റ്സ് ബാങ്ക് ഉദ്യോഗസ്ഥനായ മിലുവാണ് ഭർത്താവ്.