ബിനോയ്‌ നമ്പാല

Binoy Nambola

മലപ്പുറം ജില്ലയിൽ ജനിച്ച ബിനോയ് നമ്പോല നാടകാഭിനയത്തിലൂടെയാണ് സിനിമയിലേയ്ക്കെത്തുന്നത്  സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ക്കു തന്നെ നാടകങ്ങളോട് താല്‍പര്യമായിരുന്നു. പ്രാഥമിക വിദ്യാഭാസം പരപ്പനങ്ങാടിയിലായിരുന്നു, പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എക്കൊണോമിക്‌സിന് ബിരുദം,.കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്ന് 2002-04 ൽ  നാടകത്തില്‍ എം എ. അതിനുശേഷം 2005-06 നാടകത്തിൽ തന്നെ എംഫില്‍. പി ബാല ചന്ദ്രന്റെ (തിരക്കഥാകൃത്ത്, നടന്‍) കീഴിൽ MG യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ആയിരുന്നു എംഫിൽ 1997 മുതല്‍ നാടകരംഗത്ത് സജീവമായ ബിനോയ് ഏകദേശം ഇരുപത് വര്‍ഷക്കാലം നാടകരംഗത്ത് സജീവമായിരുന്നു.ഇരുപത്തിയഞ്ചിലേറെ നാടകങ്ങള്‍ ഇതിനോടകം ചെയ്തു. രണ്ടേ രണ്ട് പേരെ മാത്രം അരങ്ങില്‍ അവതരിപ്പിച്ച് ജയപ്രകാശ് കൂളൂര് എഴുതി സംവിധാനം ചെയ്ത 'ചക്കീസ് ചങ്കരം' എന്ന നാടകത്തില്‍ അവതരിപ്പിച്ച ചങ്കരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2004 മുതല്‍ 2010 വരെ ഏതാണ്ട് അമ്പതോളം വേദികളില്‍ ഈ നാടകം അരങ്ങേറിയിരുന്നു. നിരവധി തിയേറ്റര്‍ ഫെസ്റ്റിവലുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

  സംവിധായകൻ രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരമാണ് ബിനോയ് നാടകവേദികളിൽ നിന്നും ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആ കാലയളവില്‍ തന്നെ ആഷിക്ക് അബു സംവിധാനം ചെയ്ത രണ്ട് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പാലേരിമാണിക്യം എന്ന ചിത്രത്തിനു വേണ്ടിയുള്ള ക്യാമ്പില്‍ മികച്ച നടനായി ബിനോയിയെ തിരഞ്ഞെടുത്തെങ്കിലും സിനിമയില്‍ അദ്ധേഹമുണ്ടായിരുന്നില്ല.എന്നാൽ രഞ്ജിത്തിന്റെ തന്നെ ഇന്ത്യൻ റുപ്പി യിൽ മികച്ച വേഷം ചെയ്തുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കാൻ ബിനോയിക്ക് കഴിഞ്ഞു. തുടർന്ന്  ജനപ്രിയൻ, സാൾട്ട് ആൻഡ് പെപ്പർ, ഇടുക്കി ഗോൾഡ്, എ ബി സി ഡി, ബെസ്റ്റ് ആക്ടർ... എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു.