വരുണ ഷെട്ടി

Varuna Shetty

ദുബായിലാണ് വരുണ ഷെട്ടി ജനിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റി ദുബായിൽ നിന്നും എം ബി എ കഴിഞ്ഞതിനുശേഷമാണ് വരുണ സിനിമയിലേയ്ക്ക് വരുന്നത്. മികച്ച നർത്തകിയായ വരുണ ഷെട്ടി ധാരാളം നൃത്ത പരിപാടികൾ അവതരിപ്പിച്ചിരുന്നു. വരുണയുടെ നടന വൈഭവം കന്നഡ സിനിമാലോകത്തെ ആകർഷിച്ചു. തുടർന്ന്  2014 -ൽ പ്രശസ്ത തുളൂ സിനിമാസംവിധായകൻ രഞ്ജിത്ത് ബാജ്പെയിയുടെ തുളൂ സിനിമയായ ‘Nirel’.-ൽ വരുണ ഷെട്ടി നായികയായി. അടുത്തവർഷം  രസം എന്ന സിനിമയിലൂടെ വരുണ മലയാളത്തിലെത്തി. തുടർന്ന് സാൻഡ്‌ സിറ്റി എന്ന മലയാള സിനിമയിലും അഭിനയിച്ചു. "മണൽ നഹരം" എന്ന തമിഴ് ചിത്രത്തിലും വരുണ ഷെട്ടി അഭിനയീച്ചിട്ടുണ്ട്.