സന അൽത്താഫ്

Sana Althaf

1999 ജുൺ 6 ന് സിനിമ നിർമ്മാതാവായ അൽത്താഫിന്റെയും ഷമ്മിയുടെയും മകളായി എറണാംകുളം ജില്ലയിലെ കാക്കനാട് ജനിച്ചു. കൊച്ചി ഭവൻസ് ആദർശ വിദ്യാലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സന കരാട്ടെ ബ്ലാക്ബെൽറ്റ് നേടിയിട്ടുണ്ട്.  സ്ക്കൂൾ, കോളേജ് പഠന കാലത്ത് നൃത്തം, കവിതാലാപനം എന്നിവയിൽ പങ്കെടുത്തിരുന്നു.

ലാൽ ജോസ് ചിത്രമായ വിക്രമാദിത്യൻ -നിലാണ് സന ആദ്യമായി അഭിനയിക്കുന്നത്. സനയുടെ ആന്റി വിക്രമാദിതനിലെ കൊറിയോഗ്രാഫറായിരുന്നു. അവരോടൊപ്പം ലാൽജോസിനെ കാണാൻ പോയതാണ് വഴിത്തിരിവായത്. സനയ്ക്ക് വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിക്കാനുള്ള അവസരം ലഭിയ്ക്കുന്നതിന് ആ കൂടിക്കാഴ്ച്ച കാരണമായിത്തീർന്നു. അതിനുശേഷം മറിയം മുക്ക്, ബഷീറിന്റെ പ്രേമലേഖനം എന്നീ ചിത്രങ്ങളിൽ നായികയായി. മോഹൻലാൽ ചിത്രമായ ഒടിയൻ -നിൽ സന ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. രണ്ട് തമിഴ് ചിത്രങ്ങളിലും സന അൽത്താഫ് അഭിനയിച്ചിട്ടുണ്ട്.