ഫാദർ ഡേവിസ് ചിറമേൽ

Father Davis Chiramel

ഫാദർ ഡേവിസ് ചിറമേൽ വൈദികൻ. സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശസ്തനായ അദ്ദേഹം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന അവയവദാനവുമായി ബന്ധപെട്ട സന്നദ്ധസംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ്. സ്വന്തം കിഡ്നി ദാനം നല്‍കിയാണ്‌ അദ്ദേഹം ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വളരെ സരസമായി തൃശ്ശൂർ ശൈലിയിൽ സംസാരിക്കുന്ന അച്ചന്റെ പ്രസംഗങ്ങൾക്കും ആരാധകര്‍ ഏറെയാണ്‌. കിഡ്നി ബിരിയാണി എന്ന ചിത്രത്തിൽ അഭിനയിച്ചു സിനിമയില്‍ എത്തിയ അദ്ദേഹം എല്ലാം ശരിയാകും എന്ന ചിത്രത്തിലും മുഖം കാണിച്ചു.