ഗോപിനാഥ് മുരിയാട്

Gopinath Muriyad

തൃശ്ശൂർ ജില്ലയിൽ, ഇരിങ്ങാലക്കുടക്ക് അടുത്തുള്ള മുരിയാട് എന്ന ഗ്രാമത്തിൽ പരേതനായ കുട്ടപ്പൻ നായരു(librariyan )ടെയും ശാന്താദേവിയുടെയും മകനായി ജനിച്ചു. എ യു പി എസ് മുരിയാട്, ബി വി എം എച്ച് എസ് കല്ലേറ്റുംകര, എന്നീ സ്കൂളുകളിലായിരുന്നൂ ഗോപിനാഥിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ബാംഗ്ലൂർ ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി പഠനത്തിന് ചേർന്നെങ്കിലും സിനിമയോടുള്ള താത്പര്യം മൂലം ഡിഗ്രി കംപ്ലീറ്റ് ചെയ്യാതെ dehradun ൽ ഒരു പ്രൈവറ്റ് കമ്പനി യിൽ ജോലിക്ക് കയറിയ ഗോപി നാഥ് 84 മാർച്ച്‌ വരെ അവിടെ ജോലി ചെയ്തു. സിനിമാമോഹം നിമിത്തം ജോലി ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോന്നു. 

ബാലു കിരിയത്തിന്റെ ഒന്നും മിണ്ടാത്ത ഭാര്യ എന്ന ചിത്രത്തിൽ ശരത് ചന്ദ്രൻ എന്ന പഴയ കാല അസോസിയേറ്റ് ഡയറക്ടറുടെ സഹായി ആയി സെൻസർ സ്ക്രിപ്റ്റ് വർക്ക്‌ ചെയ്തു കൊണ്ടായിരുന്നു ഗോപിനാഥ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.
തുടർന്ന്, ആരോരുമറിയാതെ, രക്ഷസ്സ്ജനകീയ കോടതി തുടങ്ങി കുറേ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചു.  
ഗോപിനാഥ് സംവിധാനസഹായിയായി ആദ്യം വർക്ക്‌ ചെയ്തത് എൻ ശങ്കരൻ നായരോടൊപ്പം അദ്ദേഹത്തിന്റെ."ഹത്യകെ ആഹ്വാന" എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു.  തുടർന്ന് സംവിധായകൻ വിജയകൃഷ്ണൻ (രാധാകൃഷ്ണൻ )നോടൊപ്പം നീ അല്ലെങ്കിൽ ഞാൻമൗനദാഹം മനുഷ്യബനാധങ്ങൾ (ദൂര ദർശൻ സീരിയൽ ) എന്നിവയിൽ സഹസംവിധായകനായി. മനുഷ്യ ബന്ധങ്ങൾ എന്ന സീരീയലിലാണ് ആദ്യമായി ഗോപിനാഥിന്റെ പേര് ടൈറ്റിലിൽ വരുന്നത്. പിന്നീട് കൃഷ്ണകുമാർ എന്ന സംവിധായകനൊപ്പം ചക്കിക്കൊത്തൊരു ചങ്കരൻ. V. G. അമ്പലം എന്ന തമിഴ് ഡയറക്ടർ ക്കൊപ്പം ബ്യൂട്ടിപാലസ്. സംഗീത് ശിവനൊപ്പം യോദ്ധാഡാഡിഗാന്ധർവ്വം,, നിർണ്ണയം ജയരാജിനൊപ്പം പൈതൃകം. ഭരതൻനൊപ്പം വെങ്കലം..എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. 1999 ൽ ഭാര്യവീട്ടിൽ പരമസുഖം ചിത്രത്തിന്റെ സെറ്റിൽ വെച്ച് സംഭവിച്ച ഒരപകടത്തെ തുടർന്ന് 2 വർഷം സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന ഗോപിനാഥ് വീണ്ടും 2002 ൽ സ്നേഹിത (ദൂരദർശൻ ), മിന്നു കെട്ട് (സൂര്യ ) തുടങ്ങിയ സീരിയലുകളിൽ സ്ക്രിപ്റ്റ് റൈറ്ററായി ഫീൽഡിൽ തിരിച്ചെത്തി. 1994 ൽ സ്വർഗത്തിലേക്ക് ഒരു കുറുക്കു വഴി എന്ന സീരിയൽ ദൂരദർശനുവേണ്ടി ഗോപിനാഥ് സംവിധാനം ചെയ്തിട്ടുണ്ട്. 

മുപ്പത്തിയെട്ടു വർഷമായി സിനിമാരംഗത്ത് അസിസ്റ്റന്റ് ഡയറക്ടർ,.അസോസിയേറ്റ് ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗോപിനാഥ് ആയിരത്തിലധികം സിനിമകളുടെ സെൻസർ സ്ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. 

രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കൻമാർ, വഴിയോര കാഴ്ചകൾ, ശ്യാമ, കഥ ഇത് വരെ, ന്യൂ ഡൽഹി, കൗരവർ. മഹായാനം, ധ്രുവം, റോബിൻ ഹൂഡ്, വരവേൽപ്പ്. ഇന്നത്തെ ചിന്താ വിഷയം,
പൂവിനു പുതിയ പൂന്തെന്നൽ, അയിത്തം, സുഖമോ ദേവി, ഏയ് ഓട്ടോ, വെള്ളാനകളുടെ നാട്, ആര്യൻ, കടത്തനാടൻ അമ്പാടി, അക്കരെ അക്കരെ അക്കരെ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം, വൈശാലി, അഭയം തേടി, വൃതം, അപരൻ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, സീസൺ, അബ്കാരി, ഇത്രയും കാലം, കൂടണയും കാറ്റ്,
അർത്ഥന, മുക്തി, വർത്തമാന കാലം, നായർ സാബ്, കാസനോവ, ഡയമണ്ട് നെക്‌ളേസ്‌,
തട്ടത്തിൻ മറയത്. മായാവി, തൊമ്മനും മക്കളും, അവതാരം. ട്രാഫിക്, ഇളയരാജ,.അപ്പോത്തിക്കിരി
ഇവയൊക്കെ ഗോപിനാഥ് സെൻസർ സ്ക്രിപ്റ്റ് ചെയ്ത ചിത്രങ്ങളിൽ ചിലതാണ്.

ഗോപിനാഥ് മുരിയാടിന്റെ ഭാര്യയുടെ പേര് തുളസി. ഒരു മകൾ അർച്ചന. 

വിലാസം=
Gopinath മുരിയാട്,
Vettekkudath house.
P. O. Muriyad.
Iringalakuda.
Thrissur. 680683.
Phone. 97468 73690. GmailFacebook