ആൽബർട്ട് അലക്സ്

Albert Alex

പത്തനംതിട്ടജില്ലയിലെ അടൂർ സ്വദേശിയാണ് ആൽബർട്ട് അലക്സ്. ദൂരദർശൻ മലയാളം ചാനലിലെ വാർത്താ അവതാരകാനായിട്ടായിരുന്നു ആൽബർട്ട് അലക്സ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുന്നത്. ദൂരദർശൻ വാർത്താവതാരകൻ എന്ന നിലയിൽ ജനപ്രീതിനേടിയ അദ്ദേഹം ആകാശവാണിയിലും വാർത്തകൾ വായിച്ചിരുന്നു. ആകാശവാണി നാടകങ്ങളിൽ അഭിനയിക്കുകയും ആകാശവാണിയ്ക്കുവേണ്ടി ലളിതഗാനങ്ങൾ ആലപിയ്ക്കുകയും ചെയ്തിട്ടുണ്ട്.  1995 ൽ ഗൾഫിലേയ്ക്ക് പോയ ആൽബർട്ട് അലക്സ്  അവിടെയുള്ള റേഡിയോയിൽ വാർത്ത അവതാരകനായി പ്രവർത്തിയ്ക്കാൻ തുടങ്ങി. 

ശ്യാമപ്രസാദ് സംവിധാനം ചെയ്ത പ്രവാസി ജീവിങ്ങ്ങളുടെ കഥപറയുന്ന മണൽനഗരം എന്ന സീരിയലിലൂടെയാണ് ആൽബർട്ട് അഭിനയരംഗത്തേയ്ക്കെത്തുന്നത്. അറബിക്കഥ എന്ന ചിത്രത്തിലൂടെ സിനിമയിലും തുടക്കംകുറിച്ചു. തുടർന്ന് പേർഷ്യക്കാരൻരസംഷട്ടർസ്കൂൾ ബസ്അങ്കിൾപതിനെട്ടാം പടി  എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. 

 അൽബർട്ട് അലക്സിന്റെ ഭാര്യ അദ്ധ്യാപികയാണ്. ഒരു മകൻ, എഞ്ചിനീയറായി ജോലിചെയ്യുന്നു.