ലീമ ബാബു

Leema Babu

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1996 ഡിസംബർ 14 ന് ജനിച്ചു. ബാല നടിയായിട്ടാണ് ലീമ സിനിമാഭിനയം തുടങ്ങുന്നത്. നിരവധി ചിത്രങ്ങളിൽ ബാലനടിയായി അഭിനയിച്ച ലീമ 2010 ൽ രസികം സീമാണൈ എന്ന തമിഴ് സിനിമയിലൂടെ നായികയായി. തുടർന്ന് മദിരാശി പട്ടണം ഉൾപ്പെടെ പത്തോളം തമിഴ് സിനിമകളിൽ അഭിനയിച്ചു. 2013 ൽ ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന സിനിമയിൽ ഒരു പ്രധാനവേഷം ചെയ്തുകൊണ്ട് മലയാള സിനിമയിൽ ലീമ ബാബു തുടക്കം കുറിച്ചു. തുടർന്ന് മണിരത്നം, ജിലേബി, വിശ്വവിഖ്യാതരായ പയ്യന്മാർ... എന്നീ മലയാള സിനിമകളിലും അഭിനയിച്ചു.

തമിഴ്നാട്ടിൽ പല്ലാവരത്തെ പടിപ്പുര എന്ന ഹോട്ടലിന്റെ  ഉടമയാണ് ലീമ ബാബു.