ഷിജു ഇടിയത്തേരിൽ

Shiju Ediyatheril

എറണാകുളം ജില്ലയിൽ കരിമുകൾ എന്ന സ്ഥലത്ത് 1985 August 3 ന് വേലായുധൻ - ചന്ദ്രിക ദമ്പതികളുടെ മകനായാണ് ഷിജു ജനിച്ചത്. GVHS അമ്പലമുകൾ, രാജർഷി മെമ്മോറിയൽ HSS വടവുകോട് എന്നിവിടങ്ങളിൽ ആയിരുന്നു ആദ്യകാല വിഭ്യാഭ്യാസം. സെയിന്റ് പീറ്റേഴ്സ് കോലഞ്ചേരിയിൽ നിന്ന് പ്ലസ് ടു പാസായ ശേഷം നിർമല കോളേജ് മൂവാറ്റുപുഴയിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിഗ്രിയും കരസ്ഥമാക്കി. ചെറുപ്പം മുതൽ ഇലക്ട്രോണിക്സിലും സംഗീതത്തിലും താൽപ്പര്യം കാണിച്ച ഷിജു അന്നു മുതൽ തന്നെ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങി. ഗായകനായി ആയിരുന്നു തുടക്കം. പിന്നീട് 2007 മുതൽ പ്രോഗ്രാമിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. തുടർന്ന് ഫ്രീലാൻസ് റെക്കോർഡിങ് എഞ്ചിനീയർ ആയും 2009-2010 ൽ ആകാശവാണി കൊച്ചി FM ൽ അനൗൺസർ ആയും ജോലി ചെയ്തു. 2011 ൻ്റെ തുടക്കത്തിൽ ചെന്നൈയിലുള്ള "Muzik Lounge School of Audio Technology"ൽ സൗണ്ട് എഞ്ചിനീയറിംഗ് പഠനത്തോടൊപ്പം പ്രോഗ്രാമർ ആയും സൗണ്ട് എഞ്ചിനീയർ ആയും വർക്ക് ചെയ്തിരുന്ന ഷിജു, മ്യൂസിഷ്യൻ യു ശ്രീനിവാസിൽ നിന്നും "Best Studio Engineer Award" നേടിയാണ് സൗണ്ട് എഞ്ചിനീയറിംഗ് പാസ്സായത്.

"120 Minutes" എന്ന സിനിമയിൽ ഡബ്ബിങ് എഞ്ചിനീയർ ആയി തുടങ്ങി,
2013 ചെന്നൈയിൽ ഒരു നാൾ (Remake of Traffic) ൽ മ്യൂസിക് ഡയറക്ടർ മെജോ ജോസഫിന് വേണ്ടി സൗണ്ട് എഞ്ചിനീയർ ആയി വർക്ക് ചെയ്തത് വഴിത്തിരിവായി.
ഇതുവരെ നൂറിലധികം സിനിമകൾക്ക് ഡബ്ബിങ് എഞ്ചിനീയർ, റെക്കോർഡിങ് - മിക്സിങ് - മാസ്റ്ററിങ് എഞ്ചിനീയർ ആയി വർക്ക് ചെയ്തു
..

കൊച്ചി കടവന്ത്രയിൽ "Audiogene Sound Studios" എന്ന പേരിൽ സ്വന്തമായി സ്റ്റുഡിയോ നടത്തി വരുന്ന ഷിജു, ചീഫ് സൗണ്ട് എഞ്ചിനീയർ ആയും വർക്ക് ചെയ്യുന്നു..