ഭാർഗ്ഗവൻ പള്ളിക്കര

Bhargavan Pallikkara
Date of Death: 
ചൊവ്വ, 8 June, 2021

നാടകപ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭയായിരുന്നു ഭാർഗവൻ പള്ളിക്കര. ആറു പതിറ്റാണ്ട് കാലം നാടക പ്രവർത്തനരംഗത്ത് നിറഞ്ഞു നിന്നു.  നാടകരചയിതാവ്, സംവിധായകൻ എന്നതിനപ്പുറം നിരവധി നാടകങ്ങളിലും സിനിമകളിലും വേഷമിട്ടു. 1973-ൽ പുറത്തിറങ്ങിയ ദൃക്സാക്ഷി ആണ് ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. 

പ്രതിമാസ നാടകാവതരണ സമിതിയായ ഗുരുവായൂർ സി സി സിയുടെ അമരക്കാരനായിരുന്നു. 870-ലേറെ നാടകങ്ങൾ പ്രേക്ഷകർക്കായി സി സി സി മുഖേന അവതരിപ്പിച്ചു. ഗുരുവായൂർ സത്രം ഹാളിൽ എല്ലാ മാസവും ഒരു നാടകം വീതം അവതരിപ്പിച്ചിരുന്നു. പിന്നീട് ഗുരുവായൂർ നഗരസഭാ ടൗൺഹാളിലും തുടർന്നു. കേരളത്തിലെ ഒട്ടുമിക്ക നാടകക്കമ്പനികളിലും സി സി സിക്കു വേണ്ടി നാടകം അവതരിപ്പിച്ചിട്ടുണ്ട്. തപാൽ ജീവനക്കാരുടെ സംഘടനയായ പിടിസിഇഎയുടെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു. അദ്ദേഹം തന്റെ എൺപത്തിയേഴാം വയസ്സിൽ കുന്നംകുളം പള്ളിക്കര വീട്ടിൽ വെച്ച് നിര്യാതനായി.

ഭാര്യ : പരേതയായ രമാഭായി
മക്കൾ:  പി ബി മിനി, പി ബി അനിൽ