എം കെ അർജ്ജുനൻ
മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങള്‍സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അര്‍ജ്ജുനന്‍. കൊച്ചുകുഞ്ഞിന്റെയും പാര്‍വതിയുടെയും മകന്‍. വീട്ടിലെ ദാരിദ്യം മൂലം അദ്ദേഹത്തെയും സഹോദരന്‍പ്രഭാകരനെയും അമ്മ പളനിയിലെ ജീവകാരുണ്യാനന്ദാശ്രമത്തിലേക്കയച്ചു.
ആശ്രമത്തിലെ മറ്റു കുട്ടികള്‍ക്കൊപ്പം ഭജന്‍പാടാന്‍കൂടിയ അര്‍ജ്ജുനന്റെ സംഗീത വാസന തിരിച്ചറിഞ്ഞ ആശ്രമ തലവൽ അർജ്ജുനന് കുമരയ്യാ പിള്ളയുടെ കീഴില്‍ സംഗീതം പഠിക്കാൻ അവസരമൊരുക്കി കൊടുത്തു. പളനി ജീവിതത്തിന് ശേഷം കേരളത്തിലെത്തി ചങ്ങനാശ്ശേരി ഗീഥ, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവര്‍ത്തിച്ച അദ്ദേഹം 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.
കറുത്ത പൌര്‍ണ്ണമി ആണ് സംഗീതം പകര്‍ന്ന ആദ്യ സിനിമ. അതിലെ മാനത്തിന്‍മുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങള്‍ശ്രദ്ധേയങ്ങളായി. ആ കാലത്തെ ഒട്ടു മിക്ക ഗാനരചയിതാക്കളുടേയും വരികള്‍ക്ക് സംഗീതം നല്കി. അതില്‍ ശ്രീകുമാരന്‍തമ്പി - അര്ജ്ജുനന്ടീമിന്റെ ഗാനങ്ങള്വളരെയേറെ ജനപ്രീതി നേടി.
യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളില്‍പ്പെടുന്നു. 218 ചിത്രങ്ങളിലായി അഞ്ഞൂറിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ അര്ജ്ജുനന്ആണ് ഓസ്കാര്‍ജേതാവായ എ.ആര്‍. റഹ്മാനേ സിനിമാ സംഗീത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്.
ഭാര്യ, നാലു മക്കള്‍.
മേല്‍വിലാസം: എം.കെ.അര്‍ജ്ജുനന്‍, മ്യൂസിക് ഡയറക്ടര്‍, പാര്‍വതി മന്ദിരം, പള്ളുരുത്തി, കൊച്ചി