പൂവച്ചൽ ഖാദർ

Name in English: 
Poovachal Khader
Artist's field: 

തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍
അദബിയാ ബീവിയുടെയും മകനായി ജനിച്ചു.ചെറുപ്പം മുതല്‍ കവിതകളും നാടക ഗാനങ്ങളും
എഴുതുമായിരുന്നു.കവിത എന്ന ചിത്രത്തിനു ഗാനങ്ങളെഴുതികൊണ്ട് സിനിമാരംഗത്ത്
എത്തി.തുടര്‍ന്ന് കാറ്റു വിതച്ചവന്‍ , കായലും  
കയറും, തകര, ചാമരം,സന്ദര്‍ഭം ,താളവട്ടം,ദശരഥം തുടങ്ങി മുന്നൂറോളം ചിത്രങ്ങള്‍ക്ക്
ഗാന രചന നിര്‍വഹിച്ചു ." കളീവീണ ", പാട്ടു പാടാന്‍ പഠിക്കുവാന്‍ " എന്നീ കവിതാ
സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്,കേരള സംഗീത നാടക
അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.പൊതുമരാമത്തു വകുപ്പില്‍
എഞ്ചിനീയറായി വിരമിച്ചു.


ഭാര്യ : അമീന
മക്കള്‍ : തുഷാര,പ്രസൂന
വിലാസം : ടിസി 8/226,കൈരളി നഗര്‍,തിരുമല,തിരുവനന്തപുരം