അരുൺ ഘോഷ്

Arun Gosh

തൃശൂരിലെ മണ്ണുത്തിയാണ് നാട്. അച്ഛൻ അരവിന്ദാക്ഷൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശോഭന. അനിയൻ വരുൺഘോഷ്. ബാലനടനായാണ് തുടക്കം. മങ്കട രവിവർമ സാർ സംവിധാനം ചെയ്ത ‘കുഞ്ഞിക്കൂനൻ’ എന്ന ടെലിസീരിയലില്‍ അഭിനയിക്കുമ്പോൾ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു. പിന്നീട്, 19വയസ്സിൽ ആദ്യ സീരിയലായ ‘ഇന്നസെന്റ് കഥകളി’ൽ ഇന്നസെന്റ് ചേട്ടന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളി വഴിയാണ് ആ അവസരം കിട്ടിയത്. അപ്പോൾ കേരളവർമ കോളജിൽ ബി.കോമിന് പഠിക്കുകയാണ്. അതോടെ പഠനം പാതിവഴിയിൽ നിർത്തി, അഭിനയ രംഗത്ത് സജീവമായി.
ഡേവിഡ് നിർമിച്ച ‘ഇഷ്ടം’ എന്ന സിനിമയിൽ അഭിനയിക്കുകയും നിർമാണത്തിൽ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വന്തമായി നിർമാണം തുടങ്ങാം എന്ന ആശയം തോന്നുന്നതും ‘ഗ്രീറ്റിങ്സി’ലേക്കെത്തിയതും.

2011 ൽ ആണ് ബിജോയ് ചന്ദ്രനുമായി ചേർന്ന് ചാന്ദ് വി ക്രിയേഷന്റെ ബാനറിൽ രണ്ടാമത്തെ സിനിമയായ ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ തിർമിച്ചത്. അത് നഷ്ടമായില്ല. അതോടെ നിർമ്മാണ രംഗത്ത് ഉറച്ചു. ‘റോമൻസ്’, ‘ഉൽസാഹക്കമ്മിറ്റി’, ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘ജോർജേട്ടൻസ് പൂരം’, ‘വികടകുമാരൻ’ എന്നീ സിനിമകൾ നിർമിച്ചു. ‘മരുഭൂമിയിലെ ആന’, ‘പൊറിഞ്ചു മറിയം ജോസ്’ എന്നീ സിനിമകൾ വിതരണം ചെയ്തു.

ഇതുവരെ 25 സീരിയലുകളോളം ചെയ്തു. ‘പാരിജാത’ത്തിലെ ജെ.പിയെയൊക്കെ . ഒരുപാട് അംഗീകാരങ്ങൾ നേടിയ വേഷമാണ് ജയപ്രകാശ് എന്ന ജെ.പി. അതേ പോലെ ‘മിന്നുകെട്ടി’ലെ സതീഷ്, ‘മാനസപുത്രി’യിലെ ഗിരി ഒക്കെ കഥാപാത്രങ്ങളാണ്. 2010 ൽ സീരിയൽ വിട്ടു. ‘സ്വപ്നക്കൂടാ’ണ് അവസാനം ചെയ്തത്. ആമ്പല്ലൂരിലെ ചാന്ദ് വി, ശ്രീരാമം എന്നീ തിയറ്ററുകളിലും പങ്കാളിയാണ്.

സിനിമയിൽ, ഐ.വി ശശിസാർ സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’യിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട്, ‘ഇഷ്ടം’, ‘കേരള പൊലീസ്’, ‘റോമൻസ്’, ‘വികടകുമാരൻ’ തുടങ്ങി കുറേ ചിത്രങ്ങള്‍ ചെയ്തു.