അരുന്ധതി ബി നാലുകെട്ടിൽ

Arundathi B Nalukettil
അരുന്ധതി ബി
ബി അരുന്ധതി

റാന്നി ചേത്തയ്ക്കല്‍ നാലുകെട്ടില്‍ വി.ആര്‍.ബാലകൃഷ്ണന്‍ നായരുടെയും (ചേത്തയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി), ഡോ. ഉഷ കെ.പുതുമനയുടെയും (ചീഫ് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആയുര്‍വേദ ആസ്പത്രി) മകളായ അരുന്ധതി ടെലിവിഷൻ അവതാരക ആയാണ് ശ്രദ്ധേയ ആയത്. മാതൃഭൂമി ന്യൂസ്,ഏഷ്യാനെറ്റ് എന്നീ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചുവരുന്നു.

പാഠ്യ-പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള അരുന്ധതി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും പൊളിറ്റിക്കൽ സയൻസ് ബിരുദത്തിൽ(കേരളാ യൂണി.സിറ്റി) ഒന്നാം സ്ഥാനവും(എ ഗ്രേഡ്) നേടിയിട്ടുണ്ട്. കൂടാതെ ഹയർ സെക്കൻഡറി കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റും നേടിയിരുന്നു.