കണ്ണദാസൻ

Kannadasan
എഴുതിയ ഗാനങ്ങൾ: 3

പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്നു കണ്ണദാസൻ. പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത് കവിയരസ് എന്നായിരുന്നു.കവിയരസ് എന്നാൽ കവികളിലെ രാജാവ് എന്നർത്ഥം. ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1980ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടി.

1927ൽ ജനിച്ച ഇദ്ദേഹത്തിന്റെ ശരിയായ പേര് മുത്തയ്യ എന്നായിരുന്നു. 1981 ഒക്ടോബർ 16ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു . കണ്ണദാസൻ 109 ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 21 നോവലുകൾ, അർത്ഥമുള്ള ഹിന്ദു മതം എന്ന പത്ത് വാല്യമുള്ള ലേഖന സംഹിത എന്നിവയുണ്ട്. 1944നും 198-നുമിടക്ക് കണ്ണദാസന്റെ 4000ത്തോളം കവിതകളും 5000ത്തോളം ചലച്ചിത്ര ഗാനങ്ങളും പുറത്ത് വന്നിട്ടുണ്ട്. കണ്ണദാസന് എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.