ജൂഡ് ആന്തണി ജോസഫ്

Jude Anthany Joseph
Date of Birth: 
തിങ്കൾ, 25 April, 1983
സിജോ ജോസഫ്
സംവിധാനം: 5
കഥ: 2
സംഭാഷണം: 3
തിരക്കഥ: 3

1983 ഏപ്രിൽ 25 ന് കൊച്ചിയിൽ ജനിച്ചു. സിജോ ജോസഫ് എന്നായിരുന്നു യഥാർത്ഥ നാമം. LBS എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ സിജൊ ബിടെക് കഴിഞ്ഞിട്ടുണ്ട്. സിനിമാമേഖലയിൽ എത്തിയതിനു ശേഷമാണ് സിജോ ജോസഫ് എന്ന പേര് മാറ്റി ജൂഡ് ആന്തണി ജോസഫ് എന്ന പേര് സ്വീകരിയ്ക്കുന്നത്.

2008-ൽ ക്രേസി ഗോപാലൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ജൂഡ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. മലർവാടി ആർട്ട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളിലും അസിസ്റ്റന്റ് ഡയറക്റ്ററായി വർക്ക് ചെയ്തു. 2914 -ൽ ഓം ശാന്തി ഓശാന എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തുകൊണ്ട് ജൂഡ് ആന്തണി ജോസഫ് സ്വതന്ത്ര സംവിധായകനായി. അതിനുശേഷം ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു.

2015 -ൽ പ്രേമം എന്ന സിനിമയിലൂടെയാണ് ജൂഡ് ആന്തണി ജോസഫ് അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ആക്ഷൻ ഹീറോ ബിജു, വെളിപാടിന്റെ പുസ്തകം, കായംകുളം കൊച്ചുണ്ണി 2018 എന്നിവയുൾപ്പെടെ പതിനഞ്ചിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ജൂഡ് ആന്തണി ജോസഫ്  2015 ഫെബ്രുവരി 14 -ന് വിവാഹിതനായി. ഭാര്യയുടെ പേര് ഡയാന ആൻ ജെയിംസ്.