ഐശ്വര്യ അജിത്ത്

Aiswarya Ajith

മാതാപിതാക്കളോടൊപ്പം ദുബായിയിൽ സ്ഥിരതാമസമാക്കിയ ടെലിവിഷൻ അവതാരകയായ ഐശ്വര്യ അജിത്‌. വോഡഫോണ്‍ തകധിമി പരിപാടിയുടെ അവതാരകയായിരുന്നു. ദുബായിലെ ഇന്ത്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് എറണാകുളം തെരേസാസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. പതിനെട്ടാമത്തെ വയസിൽ ഫൊട്ടൊഷൂട്ടിൽ മോഡലായി രംഗത്തുവന്ന ഐശ്വര്യ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. 2010 ൽ ദുബായ് വണ്‍ ചാനലിലെ സ്റ്റുഡിയോ വണ്‍ ഷോയിലെ റിപ്പോർട്ടറായി.