ദിവ്യ എം നായർ

Divya M Nair

ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന മധുസൂദനൻ നായരുടെ മകളായി കൊച്ചിയിലെ പള്ളുരുത്തിയിൽ ജനിച്ചു. സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പഠനം. ചെറുപ്പത്തിൽത്തന്നെ ക്ലാസിക്കൽ ഡാൻസും സംഗീതവും അഭ്യസിച്ചിരുന്ന ദിവ്യ പത്താംക്ലാസിൽ പഠിയ്ക്കുമ്പോളാണ് ടെലിവിഷൻ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഒരു പ്രാദേശിക ചാനലിൽ അവതാരകയായിട്ടായിരുന്നു ദിവ്യയുടെ തുടക്കം. തുടർന്ന് റേഡിയോ ജോക്കിയായിട്ടായി ആറ് വർഷത്തോളം പ്രവർത്തിച്ചു.

പരസ്യ ചിത്രങ്ങൾക്ക് ശബ്ദം പകർന്നുകൊണ്ട് ദിവ്യ ഡബ്ബിംഗ് മേഖലയിലേയ്ക്കും പ്രവേശിച്ചു. പരസ്യ ചിത്രങ്ങളിലെ പരിചയം തുടർന്ന് സിനിമകൾക്ക് ഡബ്ബ് ചെയ്യാൻ സഹായകരമായി.  തുടർന്ന് നിരവധി സിനിമകളിൽ വിവിധ നടിമാർക്ക് ശബ്ദം പകർന്നു. 2013 -ൽ ബൈസിക്കിൾ തീവ്സ് എന്ന സിനിമയിലാണ് ദിവ്യ ആദ്യമായി അഭിനയിക്കുന്നത്. ആൻമരിയ കലിപ്പിലാണ് , രക്ഷാധികാരി ബൈജു(ഒപ്പ്) എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകളിൽ വ്യത്യസ്ഥ വേഷങ്ങളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്.

ഈശ്വരൻ സാക്ഷിയായ് എന്ന സീരിയലിലൂടെയാണ് ദിവ്യ സീരിയൽ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന്  വിവിധ സീരിയലുകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി. 

രണ്ട് മക്കൾ മകൾ-സൗപണ്ണിക, മകൻ- ഋഷികേശ്. സൗപർണ്ണികയും അമ്മയെപോലെ സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റാണ്.