സ്റ്റീഫൻ ദേവസ്സി

Stephan Devassy
Stephen Devassy
Date of Birth: 
തിങ്കൾ, 23 February, 1981
സംഗീതം നല്കിയ ഗാനങ്ങൾ: 21

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി കെ ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തുശ്ശൂർ ചേതന മ്യൂസിക് അക്കാഡമിയിൽ പിയാനോ കോഴ്സിന് ചേർന്നു. ഇവിടെ നിന്നും ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സിൽ പിയാനോ 8 - ആം ഗ്രേഡ് ഉയർന്ന മാർക്കോടെ വിജയിച്ചു. ഈ സ്കോർ ഏഷ്യയിലെ തന്നെ റെക്കോർഡ് ആണ്.

18 ‌വയസ്സിൽ ഗായകൻ ഹരിഹരന്റെ ട്രൂപ്പിൽ അംഗമായി. തുടർന്ന് എൽ. സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ, എ.ആർ. റഹ്മാൻ, യു ശ്രീനിവാസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. 19 -ആം വയസ്സിൽ ഗായകൻ ഫ്രാങ്കോ ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവൻ എന്ന മ്യൂസിക് ബാൻഡിനു രൂപം നൽകി. ഗോസ്പെൽ റോക്ക് ബാൻഡിന്റെ റെക്സിലെ കീബോർഡിസ്റ്റാണ് സ്റ്റീഫൻ ദേവസ്സി. ടൊറൊന്റോയിൽ വച്ച് ലോക യുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോൺഫറൻസിൽ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്സ് ബാൻഡ് നൊപ്പം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മുൻപിൽ സംഗീതം അവതരിപ്പിച്ചു.

നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചർ ആയി പ്രവർത്തിച്ചിട്ടുള്ള സ്റ്റീഫൻ ദേവസി ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. തുടർന്ന് മൂന്ന് ചിത്രങ്ങളിൽ കൂടി അദ്ധേഹം സംഗീത സംവിധാനം നിർവ്വഹിഹിച്ചു. റൊമാൻസാ, സേക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആൽബങ്ങളും സ്റ്റീഫൻ തയ്യാറാക്കിയിട്ടുണ്ട്. യമഹ ഇൻസ്ട്രുമെന്റ് കമ്പനി സ്റ്റീഫൻ ദേവസ്സിയെ ഔദ്യോഗിക കീബോർഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നൽകിയിരുന്നു.