ഹരീഷ് പേരടി

Hareesh Peradi

മലയാള ചലച്ചിത്ര, നാടക, സീരിയൽ അഭിനേതാവ്. കോഴിക്കോട്‌ ചാലപ്പുറം ഗോവിന്ദൻ നായരുടെയും സാവിത്രിയുടെയും മകനായി ജനിച്ചു. പേരടി എന്നത് തറവാട്ട് പേരാണ്. അഞ്ചാംക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ് ഹരീഷ് ആദ്യമായി അഭിനയിയ്ക്കുന്നത്. കൂട്ടുകാരെല്ലാം ചേർന്ന് അവതരിപ്പിച്ച മല്ലനെന്ന കൊള്ളക്കാരൻ എന്ന നാടകത്തിൽ മല്ലനായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം.

പ്രീഡിഗ്രി കഴിഞ്ഞതിനുശേഷം ഹരീഷ് പേരാടി പത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക കലാകാരനായി പ്രവർത്തനം ആരംഭിച്ചു. തിക്കൊടിയൻ നാടക മത്സരത്തിൽ തിക്കോടിയന്റെ തീപ്പൊരി എന്ന നാടകത്തിൽ മുൻപ് ബാലൻ കെ നായർ അവതരിപ്പിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നാടകാചാര്യന്മാരുടെ ശ്രദ്ധ നേടി. തുടർന്ന് നിരവധി വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു.

നാടകങ്ങളിൽ നിന്നും ഹരീഷ് പേരാടി സീരിയലുകളിലേയ്ക്ക് മാറി. 2004 -2005 കാലത്ത് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് തുടക്കമിടുന്നത്. തുടർന്ന് പത്തോളം സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. സിബി മലയിൽ സംവിധാനം ചെയ്ത ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങി. അൻപതോളം മലയാള സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു. അരുൺ കുമാർ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന പ്രധാന വേഷം ചെയ്തു. 2016 ൽ ആണ്ടവൻ കട്ടിളൈ എന്ന സിനിമയിലൂടെയാണ് ഹരീഷ് തമിഴിലെത്തുന്നത്. 2017 ൽ വിക്രം വേദ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. സ്പൈഡർ എന്ന തെലുങ്കു ചിത്രത്തിലും ഹരീഷ് പേരടി അഭിനയിച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഭാര്യ ബിന്ദു നർത്തകിയാണ്.

ഫേസ്ബുക്ക് പ്രൊഫൈൽ