ബിനു ദേവ്

Binu Dev

കൊല്ലം സ്വദേശിയായ ബിനു ദേവ്. ചെറുപ്പം മുതൽ നാടകങ്ങളിൽ സജീവമായിരുന്നു  ഇഗ്ലണ്ടിൽ കുടുംബസമേതം താമസിക്കുകയായിരുന്നു ബിനുദേവ്  പിന്നീട് അഭിനയത്തിനുവേണ്ടി തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റി. നിന്നിഷ്ടം എന്നിഷ്ടം രണ്ടാം ഭാഗത്തിന്റെ എക്സിക്യൂട്ടീവ് നിർമ്മാതാവായിരുന്നു. ലണ്ടൻ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ വർക്ഷോപ്പുകൾ സംഘടിപ്പിക്കയും ക്ലാസിക് സിനിമകളെക്കുറിച്ച് പഠിക്കയും ചെയ്തു. ചില ഹ്രസ്വ ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിക്കയുണ്ടായി. സീരിയൽ അപരിചിതയിലെ വില്ലനായി വേഷമിട്ടു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇംഗ്ളീഷ്  എന്ന ചിത്രം നിർമ്മിക്കയുണ്ടായി. ചിത്രത്തിൽ ബിനുദേവും ഭാര്യ റിൻസിയും ഭാര്യ ഭർത്താക്കൻമാരായിത്തന്നെ അഭിനയിക്കയുണ്ടായി 

Binudev