തങ്കം പ്രേംപ്രകാശ്

Thankam Prem Prakash
Date of Birth: 
Thursday, 11 January, 1979
ആലപിച്ച ഗാനങ്ങൾ: 1

സിനിമാ നടനും നിർമ്മാതാവുമായ പ്രേം പ്രകാശിന്റെയും ഡെയ്സിയുടെയും മകളായി കോട്ടയത്ത് ജനിച്ചു. കോട്ടയം ബിസിഎം കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജുകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. സംഗീത സംവിധായകൻ ഔസേപ്പച്ചൻ 1995ൽ സംഗീതം നിർവ്വഹിച്ച കരുണാസാഗരം എന്ന ഭക്തിഗാന ആൽബത്തിൽ പാടിക്കൊണ്ട് പ്രൊഫഷണൽ സംഗീത രംഗത്ത് തുടക്കമിട്ടു. ക്രിസ്തീയ ഗാന ആൽബങ്ങൾ, ടിവി സീരിയലുകൾ എന്നിവയിൽ പാടി. ശ്രീനിവാസ്, മാർക്കോസ് തുടങ്ങിയ ഗായകരൊത്ത് ഗാനങ്ങൾ ആലപിച്ചു. ജയറാമിനെ നായകനാക്കി സിബി മലയിൽ സംവിധാനം നിർവ്വഹിച്ച എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിൽ ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ " ദൂരേ ഒരു കുരുന്നിളം സൂര്യനായ് " എന്നു തുടങ്ങുന്ന ഗാനം കെ ജെ യേശുദാസുമൊത്ത്, ആലപിച്ചു. തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്  എന്നിവർ സഹോദരന്മാരാണ്. കുടുംബത്തിലെ മറ്റ് സിനിമാ ബന്ധുക്കൾ ജോസ് പ്രകാശ്, ഡെന്നീസ് ജോസഫ് എന്നിവരാണ്.

ഭർത്താവിനും രണ്ട് പുത്രിമാർക്കുമൊപ്പം അമേരിക്കയിൽ താമസിക്കുന്നു.