ആലപ്പുഴ കാർത്തികേയൻ

Alappuzha Karthikeyan
Date of Death: 
Wednesday, 26 March, 2014
കഥ: 4
സംഭാഷണം: 10
തിരക്കഥ: 11

പറവൂരിലെ ചെമ്പകശേരി തറവാട്ടിൽ 1936 ലാണ് കാര്‍ത്തികേയന്‍ എന്ന ആലപ്പുഴ കാര്‍ത്തികേയൻ ജനിച്ചത്.

ഔദ്യോഗിക ജീവിതവും സാഹിത്യ പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്ന കെഎസ്‌എഫ്‌ഇ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ആലപ്പുഴ മുല്ലക്കല്‍ ശാഖയില്‍ നിന്ന്‌ മാനേജരായിരിക്കെ 1993 ലാണ് വിരമിക്കുന്നത്.

സുഹൃത്തും സിനിമാ നിര്‍മാതാവുമായ പുരുഷനുമായുള്ള അടുപ്പമാണ്‌ ഇദ്ദേഹത്തെ സിനിമാ ലോകത്ത്‌ എത്തിച്ചത്‌. 1961 മുതല്‍ 83 വരെ സിനിമാ രംഗത്ത്‌ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ റെയ്ഡ്‌, അഹല്യ തുടങ്ങിയ നോവലുകള്‍ സംവിധായകന്‍ ജെസി സിനിമ ആക്കിയിട്ടുണ്ട്‌. കൊച്ചുതമ്പുരാട്ടി, അഗ്നിയുദ്ധം, ഇതാ ഒരു ധിക്കാരി, ഇവര്‍ ഒരു സിന്ധു, കൃഷ്ണാ ഗുരുവായൂരപ്പാ, അമ്മേ നാരായണ, ശ്രീ അയ്യപ്പനും വാവരും, കടമറ്റത്തച്ചന്‍, ഈ യുഗം, ഒരു നിമിഷം തരൂ തുടങ്ങി 12 ചിത്രങ്ങൾക്ക് കഥയും സംഭാഷണവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1981 ൽ അഗ്നിയുദ്ധം എന്നൊരു ചിത്രവും ഇദ്ദേഹം നിർമ്മിക്കുകയുണ്ടായി.

1960 മുതല്‍ 93 വരെയുള്ള കാലഘട്ടത്തില്‍
അവിശ്വാസി, അഹർദാഹം, റെയ്ഡ്, അഹല്യ, ശാപശില, കലികാല സന്തതി, കഥാനായിക, അമ്മാൾ, ശിക്ഷ, ആത്മവഞ്ചന, തേജോവധം, അഭയം തേടി തുടങ്ങി 15 ല്‍പ്പരം നോവലുകളും രചിച്ചിട്ടുള്ള ഇദ്ദേഹം ചന്ദ്രലേഖ, ചിത്രകൗമുദി, ഫിലിം നാദം, ചിത്രപൗർണമി, ചിത്രനാദം എന്നീ പ്രസിദ്ധീകരണങ്ങളിൽ ഒരേസമയം തന്നെ എഴുതുകയും ചെയ്ത്തിരുന്നു 

ഇദ്ദേഹം 2014 മാർച്ച് 26 ആം തിയതി തന്റെ 78 ആം വയസ്സിൽ അന്തരിച്ചു. തങ്കമണിയാണ് ഭാര്യ. രതി ഏക മകളും വയലനിസ്റ്റായ ബിനു മഹാരഥന്‍ മരുമകനുമാണ്.