രൂപ

Roopa

തെന്നിന്ത്യൻ ചലച്ചിത്ര നടി.  1960 നവംബറിൽ കർണ്ണാടകയിൽ ജനിച്ചു.  രൂപാദേവി എന്നായിരുന്നു യഥാർത്ഥ നാമം. പഴയകാല നടി അദ്വാനി ലക്ഷ്മിദേവിയുടെ മകളാണ് രൂപാദേവി. 1978-ൽ Naalaaga Endaro എന്ന തെലുങ്കു സിനിമയിലൂടെയാണ് അവർ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1980-ൽ ഇറങ്ങിയ ഒരു തലൈരാഗം എന്ന വൻ വിജയമായ തമിഴ് ചിത്രത്തിൽ നായികയായതോടെയാണ് രൂപ പ്രശസ്തിയിലേയ്ക്കുയരുന്നത്. കന്നഡ സിനിമകളിലാണ് രൂപ കൂടുതൽ അഭിനയിച്ചിട്ടുള്ളത്. 1979-ൽ Pakka Kalla എന്ന ചിത്രത്തിലൂടെയാണ് രൂപ കന്നഡയിൽ തുടക്കം കുറിയ്ക്കുന്നത്.

1979 ൽ ലൗലി എന്ന ചിത്രത്തിൽ ലോലിത എന്ന പേരിൽ അഭിനയിച്ചു. തുടർന്ന് പതിനഞ്ചോളം  മലയാള സിനിമകളിൽ അഭിനയിച്ചു. 1984-85 കാലത്ത് മികച്ച നടിയ്ക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം Avala Antharanga. എന്ന ചിത്രത്തിലെ അഭിനയത്തിന് രൂപയ്ക്ക് ലഭിച്ചു. കന്നഡ,മലയാളം,തമിഴ്,തെലുങ്കു ഭാഷകളിലായി എതാണ്ട് നൂറോളം ചിത്രങ്ങളിൽ രൂപ അഭിനയിച്ചിട്ടുണ്ട്.

ലോലിത എന്ന പേരിലാണ് ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്.