പി കെ എബ്രഹാം

P K Abraham

മലയാളചലച്ചിത്രനടൻ. കോട്ടയം ജില്ലയിൽ ജനിച്ചു. മലയാള മനോരമയിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1978-ൽ ത്രിസന്ധ്യ എന്ന സിനിമയിൽ പ്രധാനവേഷം ചെയ്തുകൊണ്ടാണ് പി കെ എബ്രഹാം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ഏതാണ്ട് നൂറ്റി അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തന്റെ ഇംഗ്ലീഷ് ഭാഷാ ശൈലിയിലൂടെയാണ് പി കെ എബ്രഹാം പ്രശസ്തനായത്. പി കെ എബ്രഹാം അഭിനയിച്ച റോളുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയത് ന്യൂഡൽഹി എന്ന ചിത്രത്തിൽ സുമലതയുടെ അച്ഛനായുള്ള അദ്ദേഹത്തിന്റെ അഭിനയമായിരുന്നു.

അഭിനയം കൂടാതെ കഥ,തിരക്കഥ,സംഭാഷണം എന്നിവയിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. തണൽ,നിമിഷങ്ങൾ എന്നീ സിനിമകൾക്ക് കഥ എഴുതുകയും.  നിമിഷങ്ങൾ, അഷ്ടമംഗല്യം, നട്ടുച്ചയ്ക്കിരുട്ട് എന്നിവയ്ക്ക് തിരക്കഥ,സംഭാഷണ രചന നടത്തുകയും ചെയ്തു.