ടി ഹരിഹരൻ
കോഴിക്കോട് സ്വദേശി. ഹരിഹരന്റെ അച്ഛൻ മാധവൻ നമ്പീശൻ ശാസ്ത്രീയസംഗീതാധ്യപകനായിരുന്നു. ഹരിഹരൻ ആറാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരണമടഞ്ഞു. തുടർന്ന് ചിത്രകാരനായിരുന്ന അമ്മാവനായിരുന്നു രക്ഷിതാവ്. അച്ഛനിൽ നിന്നും അമ്മാവനിൽ നിന്നുമൊക്കെ സംഗീതമുൾപ്പടെയുള്ള കലകളൊക്കെ അഭ്യസിച്ച ഹരിഹരൻ ചെറിയ ക്ലാസുകളിൽത്തന്നെ അഭിനയവും പാട്ടുമൊക്കെ തുടങ്ങി വച്ചു. ഹരിഹരൻ സ്കൂളിൽ പഠിക്കുമ്പോൾ കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാവേലിക്കര ഫൈൻ ആർട്സ് സ്കൂളിൽ ചേർന്നു. അവിടെ അഞ്ചുകൊല്ലത്തെ കോഴ്സാണെങ്കിലും ഒരു കൊല്ലം കൊണ്ട് അത് അവസാനിപ്പിച്ച് കോഴിക്കോട് യൂണിവേഴ്സൽ കോളേജിൽ ചേർന്നു രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്കൂളിൽ ജോലിയും നേടി.പ്രീഡിഗ്രിക്ക് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്നകാലത്ത് നഗരത്തിലെ നാടകസംഘങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു,കോഴിക്കോടിന്റെ നാടകലോകത്ത് നിന്നും സിനിമാതാരം ബഹദൂറുമായുള്ള പരിചയമാണ് ഹരിഹരന്റെ ജീവിതത്തിൽ മാറ്റം വരുത്തിയത്. ബഹദൂറിന്റെ നാടകട്രൂപ്പിൽ ചേർന്ന ഹരിഹരൻ സ്ക്രിപ്റ്റ് സഹായിയായും അഭിനേതാവായും രാജ്യത്ത് പലസ്ഥലത്തും സഞ്ചരിച്ചു.
അഭിനേതാവും ഗായകനുമാകാനായി 1964ൽ ചെന്നൈക്ക് വണ്ടി കയറിയ ഹരിഹരൻ 965-ലാണ് സിനിമയിലെത്തുന്നത്. ബഹദൂറിന്റെ നിർദ്ദേശപ്രകാരം സംവിധായകൻ പി ബി ഉണ്ണിയുടെ സഹായി ആയാണ് സിനിമയിൽ തുടക്കമിടുന്നത്. രാഗിണി എന്ന ചിത്രമായിരുന്നു ആദ്യത്തേത്. തുടർന്ന് സത്യൻമാഷ് അഭിനയിച്ച തളിരുകൾ, എൻ ജി ഒ എന്നീ ചിത്രങ്ങളുടെ സംവിധാന സഹായിയായി. സത്യന്മാഷ്, പ്രേംനസീർ എന്നിവർ ഹരിഹരന് ഏറെ പ്രോത്സാഹനം നൽകി. പി ബി ഉണ്ണി മുതൽ എം കൃഷ്ണൻനായർ വരെ ഒൻപതോളം സംവിധായകരുടെ കൂടെ പതിനഞ്ചിലധികം സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് ഹരിഹരൻ സ്വതന്ത്ര സംവിധായകനാകുന്നത്. 1973-ൽ റിലീസ് ചെയ്ത ലേഡീസ് ഹോസ്റ്റൽ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീർ നായകനായ ഈ മുഴുനീള ഹാസ്യചിത്രം വൻ പ്രദർശന വിജയം നേടി. തുടർന്ന് പ്രേംനസീർ, മധു എന്നിവരെ നായകരാക്കി ധാരാളം വിജയചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. 1979-ൽ ഹരിഹരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ശരപഞ്ചരത്തിലൂടെയാണ് മലയാളത്തിന്റെ ആക്ഷൻ ഹീറോയായിമാറിയ ജയൻ മുൻനിര നായകനാകുന്നത്. കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചതിനാൽ തന്റെ ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ സംഗീതസംവിധാനവും ഒപ്പം ഗാനരചനയും നിർവ്വഹിച്ചു. 1978ൽ ഐവി ശശി സംവിധാനം ചെയ്ത ഈ മനോഹരതീരമെന്ന സിനിമയിൽ ഒരു ക്ലബ് ഗായകനായി വേഷമിട്ടു.
ഹരിഹരൻ അൻപതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും പ്രദർശനവിജയം നേടിയതിനോടൊപ്പം നിരൂപക പ്രശംസകൂടി നേടിയവയാണ്. വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരുവടക്കൻ വീരഗാഥ, സർഗ്ഗം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി എന്നീ ചിത്രങ്ങൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചവയാണ്. 1992ൽ സർഗ്ഗം, 1994ൽ പരിണയം, 2009ൽ പഴശ്ശിരാജ എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായരും ഹരിഹരനും ഒത്തു ചേർന്നപ്പോൾ ആ കൂട്ടുകെട്ടിൽ മലയാളത്തിന് മറക്കാനാവാത്ത ചലച്ചിത്ര കാവ്യങ്ങളുണ്ടായി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. എം ടിയുടെ പതിനൊന്ന് തിരക്കഥകൾക്കാണ് ഹരിഹരൻ ദൃശ്യഭാഷ്യമൊരുക്കിയത്. അദ്ദേഹം സിനിമാപ്രവർത്തനം തുടങ്ങിയിട്ട് 2017ൽ 50 വർഷം പൂർത്തിയായി..
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
സർഗം | ടി ഹരിഹരൻ | 1992 |
സ്നേഹത്തിന്റെ മുഖങ്ങൾ | എസ് എൽ പുരം സദാനന്ദൻ | 1978 |
സുജാത | ടി ഹരിഹരൻ | 1977 |
സംസ്ക്കാരം | ടി ഹരിഹരൻ | 1982 |
സംഗമം | എസ് എൽ പുരം സദാനന്ദൻ | 1977 |
ശ്രീമാൻ ശ്രീമതി | 1981 | |
ശരപഞ്ജരം | ടി ഹരിഹരൻ | 1979 |
വെള്ളം | എം ടി വാസുദേവൻ നായർ | 1985 |
വികടകവി | ഡോ ബാലകൃഷ്ണൻ | 1984 |
വളർത്തുമൃഗങ്ങൾ | എം ടി വാസുദേവൻ നായർ | 1981 |
വരന്മാരെ ആവശ്യമുണ്ട് | ഡോ ബാലകൃഷ്ണൻ | 1983 |
ലൗ മാര്യേജ് | ടി ഹരിഹരൻ | 1975 |
ലേഡീസ് ഹോസ്റ്റൽ | 1973 | |
ലാവ | ടി ഹരിഹരൻ | 1980 |
രാജഹംസം | കെ ടി മുഹമ്മദ് | 1974 |
രാജയോഗം | ടി ഹരിഹരൻ | 1976 |
യാഗാശ്വം | ടി ഹരിഹരൻ | 1978 |
മുത്തുച്ചിപ്പികൾ | ടി ഹരിഹരൻ | 1980 |
മയൂഖം | ടി ഹരിഹരൻ | 2005 |
മധുരപ്പതിനേഴ് | ഡോ ബാലകൃഷ്ണൻ | 1975 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
എഴുതാത്ത കഥ | എ ബി രാജ് | 1970 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
സർഗം | ടി ഹരിഹരൻ | 1992 |
സംസ്ക്കാരം | ടി ഹരിഹരൻ | 1982 |
ലൗ മാര്യേജ് | ടി ഹരിഹരൻ | 1975 |
ലാവ | ടി ഹരിഹരൻ | 1980 |
യാഗാശ്വം | ടി ഹരിഹരൻ | 1978 |
മുത്തുച്ചിപ്പികൾ | ടി ഹരിഹരൻ | 1980 |
മയൂഖം | ടി ഹരിഹരൻ | 2005 |
പ്രേം പൂജാരി | ടി ഹരിഹരൻ | 1999 |
പൂമഠത്തെ പെണ്ണ് | ടി ഹരിഹരൻ | 1984 |
പൂച്ചസന്യാസി | ടി ഹരിഹരൻ | 1981 |
തോൽക്കാൻ എനിക്ക് മനസ്സില്ല | ടി ഹരിഹരൻ | 1977 |
അയലത്തെ സുന്ദരി | ടി ഹരിഹരൻ | 1974 |
അനുരാഗക്കോടതി | ടി ഹരിഹരൻ | 1982 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സർഗം | ടി ഹരിഹരൻ | 1992 |
സുജാത | ടി ഹരിഹരൻ | 1977 |
സംസ്ക്കാരം | ടി ഹരിഹരൻ | 1982 |
ശരപഞ്ജരം | ടി ഹരിഹരൻ | 1979 |
ലൗ മാര്യേജ് | ടി ഹരിഹരൻ | 1975 |
ലാവ | ടി ഹരിഹരൻ | 1980 |
രാജയോഗം | ടി ഹരിഹരൻ | 1976 |
യാഗാശ്വം | ടി ഹരിഹരൻ | 1978 |
മുത്തുച്ചിപ്പികൾ | ടി ഹരിഹരൻ | 1980 |
മയൂഖം | ടി ഹരിഹരൻ | 2005 |
പൂമഠത്തെ പെണ്ണ് | ടി ഹരിഹരൻ | 1984 |
പഞ്ചമി | ടി ഹരിഹരൻ | 1976 |
തോൽക്കാൻ എനിക്ക് മനസ്സില്ല | ടി ഹരിഹരൻ | 1977 |
അയലത്തെ സുന്ദരി | ടി ഹരിഹരൻ | 1974 |
അമ്മിണി അമ്മാവൻ | ടി ഹരിഹരൻ | 1976 |
അങ്കുരം | ടി ഹരിഹരൻ | 1982 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സംസ്ക്കാരം | ടി ഹരിഹരൻ | 1982 |
യാഗാശ്വം | ടി ഹരിഹരൻ | 1978 |
മയൂഖം | ടി ഹരിഹരൻ | 2005 |
പൂമഠത്തെ പെണ്ണ് | ടി ഹരിഹരൻ | 1984 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അനുരാഗം (പഴയത്) | മുത്തുരാമൻ |
ഗാനരചന
ടി ഹരിഹരൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ചുവരില്ലാതെ | മയൂഖം | ബോംബെ രവി | പി ജയചന്ദ്രൻ | 2005 | |
ചന്ദനം മണക്കുന്ന കാട്ടിൽ | ഏഴാമത്തെ വരവ് | ടി ഹരിഹരൻ | ഉണ്ണി മേനോൻ | 2013 | |
കുപ്പിവള മുത്തുച്ചിപ്പിവള | ഏഴാമത്തെ വരവ് | ടി ഹരിഹരൻ | വിജിത | 2013 | |
കാറ്റിനു സുഗന്ധമാണിഷ്ടം | മയൂഖം | ബോംബെ രവി | കെ ജെ യേശുദാസ് | ഹിന്ദോളം | 2005 |
കാട് പൂത്തേ കനവു പൂത്തേ | ഏഴാമത്തെ വരവ് | ടി ഹരിഹരൻ | കെ എസ് ചിത്ര | 2013 | |
ഈ നിലാവിൻ സ്മൃതിയിലൂറും | ഏഴാമത്തെ വരവ് | ടി ഹരിഹരൻ | കെ ജെ യേശുദാസ് | 2013 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ചന്ദനം മണക്കുന്ന കാട്ടിൽ | ഏഴാമത്തെ വരവ് | ടി ഹരിഹരൻ | ഉണ്ണി മേനോൻ | 2013 | |
കുപ്പിവള മുത്തുച്ചിപ്പിവള | ഏഴാമത്തെ വരവ് | ടി ഹരിഹരൻ | വിജിത | 2013 | |
കാട് പൂത്തേ കനവു പൂത്തേ | ഏഴാമത്തെ വരവ് | ടി ഹരിഹരൻ | കെ എസ് ചിത്ര | 2013 | |
ഈ നിലാവിൻ സ്മൃതിയിലൂറും | ഏഴാമത്തെ വരവ് | ടി ഹരിഹരൻ | കെ ജെ യേശുദാസ് | 2013 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വിവാഹസമ്മാനം | ജെ ഡി തോട്ടാൻ | 1971 |
വിവാഹം സ്വർഗ്ഗത്തിൽ | ജെ ഡി തോട്ടാൻ | 1970 |
ഭീകര നിമിഷങ്ങൾ | എം കൃഷ്ണൻ നായർ | 1970 |
ബല്ലാത്ത പഹയൻ | ടി എസ് മുത്തയ്യ | 1969 |
തളിരുകൾ | എം എസ് മണി | 1967 |
കളിയല്ല കല്യാണം | എ ബി രാജ് | 1968 |
കരിനിഴൽ | ജെ ഡി തോട്ടാൻ | 1971 |
അനാഥ | ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ | 1970 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലോട്ടറി ടിക്കറ്റ് | എ ബി രാജ് | 1970 |
മന്ത്രകോടി | എം കൃഷ്ണൻ നായർ | 1972 |
ഡേയ്ഞ്ചർ ബിസ്ക്കറ്റ് | എ ബി രാജ് | 1969 |
കുരുതിക്കളം | എ കെ സഹദേവൻ | 1969 |
കാർത്തിക | എം കൃഷ്ണൻ നായർ | 1968 |
കളക്ടർ മാലതി | എം കൃഷ്ണൻ നായർ | 1967 |
എഴുതാത്ത കഥ | എ ബി രാജ് | 1970 |
അനാച്ഛാദനം | എം കൃഷ്ണൻ നായർ | 1969 |
അഞ്ചു സുന്ദരികൾ | എം കൃഷ്ണൻ നായർ | 1968 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഈ മനോഹര തീരം | ഐ വി ശശി | 1978 |
Edit History of ടി ഹരിഹരൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
24 Feb 2022 - 19:43 | Achinthya | |
15 Aug 2021 - 13:05 | Kiranz | പ്രൊഫൈൽ തിരുത്തിയെഴുതി |
25 May 2021 - 23:03 | tonyfelixtonyj | |
15 Jan 2021 - 19:45 | admin | Comments opened |
3 Nov 2020 - 17:56 | Kiranz | |
26 Jul 2019 - 12:29 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
19 Oct 2014 - 04:28 | Kiranz | |
10 Apr 2014 - 09:16 | Kiranz | |
28 Mar 2012 - 18:56 | rakeshkonni | പ്രൊഫൈൽ ചേർത്തു. |