ഗിരീഷ് നമ്പ്യാർ

Name in English: 
Gireesh Nambiar -Actor-Director-TV Anchor

 (ടിവി അവതാരകൻ, അസിസ്റ്റന്റ് ഡയറക്ടർ & നടൻ) കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ കെ വി ബാലകൃഷ്ണൻ നമ്പ്യാരുടേയും ഗിരിജാ നമ്പ്യാരുടേയും മകനായി ജനനം. മുബൈ യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് പഠനത്തിനുശേഷം Halliburton (Oil and gas equipment and services) കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചെങ്കിലും സിനിമാ അവസരങ്ങൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു.

ചില ഹൃസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചതോടൊപ്പം കൈരളി വി (Kairali WE) ചാനലിൽ വി ജെ ആയി പ്രവർത്തിച്ചു. ഇപ്പോൾ സൂര്യ ടിവി & കിരൺ ടിവിയിൽ അവതാരകനാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കിരൺ ടിവിയിലെ ‘ബ്രേക്ക് ഫാസ്റ്റ് കിരൺ’ പ്രോഗ്രാം ചെയ്യുന്നു. 2012 മാർച്ചിൽ റിലീസ് ചെയ്യാനിരിക്കുന്ന ‘കിങ്ങ് & കമ്മീഷണർ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനായിരുന്നു അവസരം ലഭിച്ചത്. നിഷാദ് എം എ സംവിധാനം ചെയ്യുന്ന ‘ നമ്പർ 66 മധുര ബസ്സ്‘ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു.

Gireesh Nambiar