രാജകൃഷ്ണൻ എം ആർ

സൗണ്ട് ഡിസൈനർ-റെക്കോർഡിസ്റ്റ്-ഓഡിയോഗ്രഫി വിദഗ്ദൻ.പ്രശസ്ത സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ മകൻ എന്ന വിശേഷണത്തിൽ നിന്ന് രാജകൃഷ്ണനെ വ്യത്യസ്തനും ശ്രദ്ധേയനുമാക്കുന്നത് കേരള സംസ്ഥാന സർക്കാരിന്റെ 2012ലെ മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ് ജേതാവ് എന്നതാണ്.കുട്ടിക്കാലത്ത് തന്നെ അച്ഛന്റെ സഹോദരിയും കർണ്ണാടക സംഗീതജ്ഞയുമായിരുന്ന ഡോ.ഓമനക്കുട്ടിയിൽ നിന്ന് സംഗീതം അഭ്യസിക്കാൻ തുടങ്ങിയിരുന്നെങ്കിലും മൃദംഗമാണ് എട്ട് വർഷക്കാലത്തോളം തുടർന്ന് അഭ്യസിച്ചത്. സംഗീത കുടുംബത്തിൽ നിന്ന് വരുന്നുവെങ്കിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കുമ്പോൾ കാമ്പസിൽ, തന്നെ ഏറെ ശ്രദ്ധേയനാക്കിയിരുന്ന ഫോട്ടോഗ്രഫി കമ്പം മെച്ചപ്പെടുത്തി സിനിമാ ഛായാഗ്രാഹകനാകുക എന്നതായിരുന്നു രാജകൃഷ്ണന്റെ ലക്ഷ്യം.
കുടുംബ സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ തന്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് എന്ന സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചതാണ് രാജകൃഷ്ണന് ശബ്ദങ്ങളുടെ ടെക്നിക്കൽ ലോകത്തേക്കുള്ള വഴിത്തിരിവായത്. ശബ്ദമിശ്രണം,മിക്സിങ്ങ്,ഓഡിയോഗ്രഫി,സൗണ്ട് ഡിസൈനിംഗ് തുടങ്ങിയ പേരുകളിൽ മലയാള സിനിമകളിലെ അഭിവാജ്യ ഘടകമായി മാറിയ രാജകൃഷ്ണന് 2011ൽ പുറത്തിറങ്ങിയ ഉറുമി,ചാപ്പാ കുരിശ് എന്നീ ചിത്രങ്ങളിലെ സൗണ്ട് ഡിസൈനിംഗിനാണ് സംസ്ഥാന സർക്കാരിന്റെ മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ് ലഭിക്കുന്നത്. പ്രിയദർശൻ, ലാൽജോസ്, സന്തോഷ് ശിവൻ തുടങ്ങിയവരുടെ ചിത്രങ്ങളിലും അന്യഭാഷാ ചിത്രങ്ങളിലും സൗണ്ട് ടെക്നിക്കുകളുമായി രാജകൃഷ്ണൻ സജീവമാണ്.
ഫോട്ടോഗ്രഫിയിലും ശബ്ദമിശ്രണത്തിലും കഴിവു തെളിയിച്ച രാജകൃഷ്ണൻ ചെന്നൈയിൽ ഫോർ ഫ്രെയിംസ് എന്ന റെക്കോർഡിംഗ് സ്റ്റുഡിയോയിലെ ചീഫ് ഓഡിയോ എഞ്ചിനീയറായി ജോലി നോക്കുന്നു.
മിസ്റ്റർ ബീൻ എന്ന ചിത്രത്തിനു വേണ്ടി രാജകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിച്ചപ്പോൾ അതിന്റെ രചന നിർവ്വഹിച്ചത് അദ്ദേഹത്തിന്റെ അമ്മയായ പത്മജാ രാധാകൃഷ്ണൻ ആയിരുന്നു എന്നത് കൗതുകമാണ്.
കുടുംബം ഭാര്യ മഞ്ജു , മകൾ ഗൗരി പാർവ്വതി
സൌണ്ട് മിക്സിങ്
ശബ്ദസങ്കലനം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
അള്ള് രാമേന്ദ്രൻ | ബിലഹരി | 2019 |
എസ്ര | ജയ് കെ | 2017 |
ഗോദ | ബേസിൽ ജോസഫ് | 2017 |
കസബ | നിതിൻ രഞ്ജി പണിക്കർ | 2016 |
ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
ആക്ഷൻ ഹീറോ ബിജു | എബ്രിഡ് ഷൈൻ | 2016 |
ഒപ്പം | പ്രിയദർശൻ | 2016 |
അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
ചാർലി | മാർട്ടിൻ പ്രക്കാട്ട് | 2015 |
മറിയം മുക്ക് | ജയിംസ് ആൽബർട്ട് | 2015 |
ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി | അനിൽ രാധാകൃഷ്ണമേനോൻ | 2015 |
അച്ഛാ ദിൻ | ജി മാർത്താണ്ഡൻ | 2015 |
പിയാനിസ്റ്റ് | ഹൈദരാലി | 2014 |
ഹോംലി മീൽസ് | അനൂപ് കണ്ണൻ | 2014 |
ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 |
ആറു സുന്ദരിമാരുടെ കഥ | രാജേഷ് കെ എബ്രഹാം | 2013 |
കളിമണ്ണ് | ബ്ലെസ്സി | 2013 |
ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
ഗീതാഞ്ജലി | പ്രിയദർശൻ | 2013 |
10.30 എ എം ലോക്കൽ കാൾ | മനു സുധാകരൻ | 2013 |
സംഗീതം
സൌണ്ട് റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
ചാർലീസ് എയ്ഞ്ചൽ | സജി സുരേന്ദ്രൻ | 2018 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
നരേന്ദ്രൻ മകൻ ജയകാന്തൻ വക | സത്യൻ അന്തിക്കാട് | 2001 |
ഓഡിയോഗ്രഫി
ഓഡിയോഗ്രാഫി
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
കിണർ | എം എ നിഷാദ് | 2018 |
ഉട്ടോപ്യയിലെ രാജാവ് | കമൽ | 2015 |
ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
മംഗ്ളീഷ് | സലാം ബാപ്പു പാലപ്പെട്ടി | 2014 |
മസാല റിപ്പബ്ലിക്ക് | വിശാഖ് ജി എസ് | 2014 |
@അന്ധേരി | ബിജു ഭാസ്കർ നായർ | 2014 |
ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 |
ബാംഗ്ളൂർ ഡെയ്സ് | അഞ്ജലി മേനോൻ | 2014 |
ആംഗ്രി ബേബീസ് ഇൻ ലവ് | സജി സുരേന്ദ്രൻ | 2014 |
ആറു സുന്ദരിമാരുടെ കഥ | രാജേഷ് കെ എബ്രഹാം | 2013 |
നോർത്ത് 24 കാതം | അനിൽ രാധാകൃഷ്ണമേനോൻ | 2013 |
തിര | വിനീത് ശ്രീനിവാസൻ | 2013 |
ഷട്ടർ | ജോയ് മാത്യു | 2013 |
എസ്കേപ്പ് ഫ്രം ഉഗാണ്ട | രാജേഷ് നായർ | 2013 |
പകരം | ശ്രീവല്ലഭൻ | 2013 |
ഏഴ് സുന്ദര രാത്രികൾ | ലാൽ ജോസ് | 2013 |
റെഡ് വൈൻ | സലാം ബാപ്പു പാലപ്പെട്ടി | 2013 |
ഉസ്താദ് ഹോട്ടൽ | അൻവർ റഷീദ് | 2012 |
ദി ഹിറ്റ്ലിസ്റ്റ് | ബാല | 2012 |
നമ്പർ 66 മധുര ബസ്സ് | എം എ നിഷാദ് | 2012 |
സ്കോർ
പശ്ചാത്തല സംഗീതം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
@അന്ധേരി | ബിജു ഭാസ്കർ നായർ | 2014 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പകരം | ശ്രീവല്ലഭൻ | 2013 |
- 1467 പേർ വായിച്ചു
- English