പൂനം ബജ്‌വ

Poonam Bajwa

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1985 ഏപ്രിലിൽ മുംബൈയിലെ ഒരു പഞ്ചാബി ‌- അയ്യങ്കാർ ഫാമിലിയിൽ ജനിച്ചു. അച്ഛൻ അമർജിത്ത് സിംഗ് ബജ് വ നേവൽ ഓഫീസറായിരുന്നു. അമ്മ ജയലക്ഷ്മി. പൂനം സിംഗ് ബജ് വ എന്നതാണ് യഥാർത്ഥ നാമം. 2005-ൽ മിസ് പൂണെയായി പൂനം ബജ് വ തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം പഠനത്തോടൊപ്പം പാർട്ട്ടൈം ആയി മോഡലിൽമ്ഗ് ചെയ്യൻ തുടങ്ങി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദധാരിയാണ് പൂനം ബജ് വ.  2005-ൽ ഹൈദരാബാദിൽ നടന്ന ഒരു റാമ്പ് ഷോയില് പങ്കെടുത്തതാണ് പൂനത്തിന് സിനിമയിലേയ്ക്കുള്ള വഴിതുറന്നത്. 2005-ൽ  Modati Cinema എന്ന തെലുങ്കു ചിത്രത്തിലാണ് പൂനം ആദ്യമായി അഭിനയിയ്ക്കുന്നത്. 2006-ൽ Thangigagi എന്ന ചിത്രത്തിലൂടെ കന്നഡയിൽ എത്തി. 2008-ൽ Seval എന്ന സിനിമയിലുടെ തമിഴിലും തുടക്കം കുറിച്ചു.

മലയാള സിനിമയിൽ 2011-ലാണ് പൂനം ബജ് വ എത്തുന്നത്. ചൈന ടൗൺ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ആ വർഷം തന്നെ വെനീസിലെ വ്യാപാരി എന്ന സിനിമയിലും നായികയായി അഭിനയിച്ചു. 2012-ൽ മലയാളത്തിലും കന്നഡയിലും എടുത്ത ശിക്കാരി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി പൂനം അഭിനയിച്ചു. ആറ് മലയാള ചിത്രങ്ങളടക്കം മുപ്പതിലധികം ചിത്രങ്ങളിൽ പൂനം ബജ് വ അഭിനയിച്ചിട്ടുണ്ട്.