പി എ തോമസ്

P A Thomas
Date of Birth: 
Wednesday, 22 March, 1922
Date of Death: 
Thursday, 19 January, 1995
സംവിധാനം: 16
കഥ: 2
സംഭാഷണം: 1
തിരക്കഥ: 3

പുത്തനങ്ങാടി കുടുംബത്തിൽ പി ജെ എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ വൈപ്പിനിലുള്ള ഞാറക്കലിൽ 1922 മാർച്ച് 22 ആം തിയതിയാണ് പി എ തോമസ് ജനിച്ചത്.

പഠനകാലത്തുതന്നെ സ്പോട്സുമാൻ, നടൻ, ഗായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ഇദ്ദേഹം ഇന്റർമെഡിയറ്റ് പാസായശേഷം നേരേ നാടക രംഗത്തു പ്രവേശിച്ചു. തോമസ് കേരള കലാസമിതി എന്ന പേരിൽ സ്വന്തമായി ഒരു നാടകസംഘം രൂപീകരിച്ച് അനവധി നാടകങ്ങൾ അവതരിപ്പിച്ച അദ്ദേഹം 1950 ൽ പ്രസന്ന എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നു.

തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 1962 ൽ ശ്രീകോവിൽ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധാന മേഘലയിലും എത്തി. തുടർന്ന് നിരവധി ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു.

1964 ൽ തോമസ് പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ച് ഒരാൾ കൂടി കള്ളനായി എന്ന ചിത്രത്തിലൂടെ നിർമ്മാതാവുമായ ഇദ്ദേഹം തുടർന്ന് നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചു. ഇതിനിടയിൽ ഇദ്ദേഹം നിർമ്മിച്ച പല ചിത്രങ്ങൾക്കും കഥ/തിരക്കഥ എന്നിവയും ഇദ്ദേഹം രചിക്കുകയുണ്ടായി.

പ്രസന്ന (1950), വനമാല (1951), കാഞ്ചന (1952), മനസാക്ഷി (1954), തസ്ക്കരവീരൻ (1957), ചതുരംഗം (1959), നാടോടികൾ (1959), മുടിയനായ പുത്രൻ (1961), ശ്രീകോവിൽ (1962), വേലുത്തമ്പി ദളവ (1962), ഒരാൾ കൂടി കള്ളനായി (1964), കുടുംബിനി (1964), കല്ല്യാണ ഫോട്ടോ (1964), തച്ചോളി ഒതേനൻ (1964), പോർട്ടർ കുഞ്ഞാലി (1965), അരുത് (1976), നിഴൽ മൂടിയ നിറങ്ങൾ (1983) തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹം അഭിനയിച്ചതിൽ പ്രധാനപ്പെട്ടത്.

ഒരാൾ കൂടി കള്ളനായി (1964), കുടുംബിനി (1964), ഭൂമിയിലെ മാലാഖ (1965), പോർട്ടർ കുഞ്ഞാലി (1965), കള്ളിപ്പെണ്ണ് (1966), സ്റ്റേഷൻ മാസ്റ്റർ (1966), പോസ്റ്റ്മാൻ (1967), മാടത്തരുവി (1967), സഹധർമ്മിണി (1967), തോമാശ്ലീഹ (1975), നിഴൽ മൂടിയ നിറങ്ങൾ (1983) തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹം നിർമ്മിച്ചിട്ടുള്ളത്.

ശ്രീകോവിൽ (1962), ഒരാൾ കൂടി കള്ളനായി (1964), കുടുംബിനി (1964), ഭൂമിയിലെ മാലാഖ (1965), പോർട്ടർ കുഞ്ഞാലി (1965), കായംകുളം കൊച്ചുണ്ണി (1966), കള്ളിപ്പെണ്ണ് (1966), സ്റ്റേഷൻ മാസ്റ്റർ (1966), ജീവിക്കാൻ അനുവദിക്കൂ (1967), പാവപ്പെട്ടവൾ (1967), പോസ്റ്റ്മാൻ (1967), മാടത്തരുവി (1967), സഹധർമ്മിണി (1967), തലൈവൻ (1970) (തമിഴ്), ജീസസ് (1973), തോമാശ്ലീഹ (1975) തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

പോസ്റ്റ്മാൻ (1967), ജീസസ് (1973) എന്നിവയുടെ തിരക്കഥയും കള്ളിപ്പെണ്ണ് (1966), പോസ്റ്റ്മാൻ (1967), സഹധർമ്മിണി (1967) എന്നിവയുടെ കഥയും ഇദ്ദേഹത്തിന്റെ തൂലികയിലാണ് പിറന്നത്.

റോസ് ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. 1995 ജനുവരി 19 ആം തിയതി തന്റെ 73 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.