മേജർ രവി
മലയാള ചലച്ചിത്ര സംവിധായകൻ, 1958 ജൂണിൽ കുട്ടിശ്ശങ്കരൻ നായരുടെയും സത്യഭാമയുടെയും മകനായി പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സൈന്യത്തിൽ ചേർന്ന രവി, Army Cadet College-ൽ ചേർന്ന് തുടർന്ന് പഠിയ്ക്കുകയും ബിരുദം നേടുകയും ചെയ്തു. 1984-ൽ അദ്ദേഹം സൈന്യത്തിൽ ഓഫീസറായി. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിയ്ക്കുന്നതിനുള്ള മിഷൻ Operation One Eyed Jack to capture -റിന്റെ തലവനായി മേജർ രവി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു ദശാാബ്ദകാലത്തെ സൈനിക സേവനത്തിനുശേഷം അദ്ദേഹം സിനിമകൾക്കുവേണ്ട സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം എന്നിവരോടൊക്കെയൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത് 1999-ൽ ഇറങ്ങിയ മേഘം എന്ന ചിത്രത്തിലാണ് മേജർ രവി ആദ്യമായി അഭിനയിയ്ക്കുന്നത്. ഇരുപതോളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2002-ലാണ് മേജർ രവി ആദ്യമായി സംവിധായകനാകുന്നത്. രാജേഷ് അമനക്കരയോടൊപ്പം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് പുനർജനി. സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ചത് മേജർ രവിതന്നെയായിരുന്നു. 2006-ൽ മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിൽ കാശ്മീർ തീവ്രവാദത്തിന്റെ കഥ പറഞ്ഞ കീർത്തി ചക്ര എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. വലിയ വിജയം നേടിയ ഈ ചിത്രത്തിനു ശേഷം, 2001-ൽ മമ്മൂട്ടിയെ നായകനാക്കി മിഷൻ 90 ഡേയ്സ് ഒരുക്കി. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിയ്ക്കുന്നതിനുള്ള മിഷനായിരുന്നു സിനിമയുടെ പ്രമേയം. 2008- ൽ കീർത്തിചക്രയുടെ തുടർച്ചയായി കാർഗിൽ യുദ്ധത്തിന്റെ കഥയുമായി കുരുക്ഷേത്ര എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് നാല് സിനിമകൾ കൂടി മേജർ രവി സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ സിനിമകളിൽ രണ്ടെണ്ണമൊഴികെ എല്ലാം സൈനിക പശ്ചാത്തലത്തിലുള്ളവയായിരുന്നു. മേജർ രവി സംവിധാനം ചെയ്ത എല്ലാ സിനിമകളുടെയും കഥ,തിരക്കഥ,സംഭാഷണം രചിച്ചത് അദ്ദേഹം തന്നെയായിരുന്നു. കർമ്മയോദ്ധ എന്ന സിനിമയുടെ നിർമ്മാതാവുകൂടിയാണ് അദ്ദേഹം. അന്യർക്ക് പ്രവേശനമില്ല എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഹിന്ദി ഗാനവും അദ്ധേഹം രചിച്ചിട്ടുണ്ട്.
മേജർ രവിയുടെ ഭാര്യ അനിത. ഒരു മകനാണുള്ളത്, പേര് അർജ്ജുൻ രവി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
മിഷൻ 90 ഡേയ്സ് | മേജർ രവി, എസ് തിരു | 2007 |
പുനർജനി | മേജർ രവി, രാജേഷ് അമനക്കര | 2002 |
പിക്കറ്റ്-43 | മേജർ രവി | 2015 |
കർമ്മയോദ്ധാ | മേജർ രവി | 2012 |
കുരുക്ഷേത്ര | മേജർ രവി | 2008 |
കീർത്തിചക്ര | മേജർ രവി | 2006 |
കാണ്ഡഹാർ | മേജർ രവി | 2010 |
ഒരു യാത്രയിൽ | 2013 | |
1971 ബിയോണ്ട് ബോർഡേഴ്സ് | മേജർ രവി | 2017 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സത്യ | ദീപൻ | 2017 | |
വിമാനം | പ്രദീപ് എം നായർ | 2017 | |
വാങ്ക് | കാവ്യ പ്രകാശ് | 2021 | |
വരനെ ആവശ്യമുണ്ട് | മേജർ ആത്മാറാം | അനൂപ് സത്യൻ | 2020 |
വട്ടമേശസമ്മേളനം | കമ്മീഷണർ സാം അലക്സ് | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 |
ലവകുശ | ഗിരീഷ് | 2017 | |
രാക്കിളിപ്പാട്ട് | പ്രിയദർശൻ | 2000 | |
മോഹൻ കുമാർ ഫാൻസ് | രഘു | ജിസ് ജോയ് | 2021 |
മേപ്പടിയാൻ | നരേന്ദ്രൻ വക്കീൽ | വിഷ്ണു മോഹൻ | 2022 |
മേഘം | പ്രിയദർശൻ | 1999 | |
മേ ഹൂം മൂസ | ഡി എസ് സി ഓഫീസർ രവീന്ദ്രൻ | ജിബു ജേക്കബ് | 2022 |
മിഷൻ-സി | ഡി ഐ ജി ഹേമന്ത് | വിനോദ് ഗുരുവായൂർ | 2021 |
മാർട്ടിൻ | ബെന്നി തോമസ് | 2021 | |
മഹാവീര്യർ | വീരഭാസ്കർ (ഡിഫൻസ് കൗൺസൽ) | എബ്രിഡ് ഷൈൻ | 2022 |
മരുഭൂമിയിലെ ആന | മഹേഷ് പണിക്കർ | വി കെ പ്രകാശ് | 2016 |
ഭ്രമം | സിറ്റി പോലീസ് കമ്മീഷ്ണർ | രവി കെ ചന്ദ്രൻ | 2021 |
പ്രണയാമൃതം | പി കെ രാധാകൃഷ്ണൻ | 2021 | |
പുനർജനി | മേജർ രവി, രാജേഷ് അമനക്കര | 2002 | |
പിടികിട്ടാപ്പുള്ളി (2021) | ജിഷ്ണു ശ്രീകണ്ഠൻ | 2021 | |
പത്താം വളവ് | സി ഐ ശിഹാബ് അലി | എം പത്മകുമാർ | 2022 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
മിഷൻ 90 ഡേയ്സ് | മേജർ രവി | 2007 |
പുനർജനി | മേജർ രവി, രാജേഷ് അമനക്കര | 2002 |
പിക്കറ്റ്-43 | മേജർ രവി | 2015 |
കർമ്മയോദ്ധാ | മേജർ രവി | 2012 |
കുരുക്ഷേത്ര | മേജർ രവി | 2008 |
കീർത്തിചക്ര | മേജർ രവി | 2006 |
കാണ്ഡഹാർ | മേജർ രവി | 2010 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മിഷൻ 90 ഡേയ്സ് | മേജർ രവി | 2007 |
പുനർജനി | മേജർ രവി, രാജേഷ് അമനക്കര | 2002 |
പിക്കറ്റ്-43 | മേജർ രവി | 2015 |
കർമ്മയോദ്ധാ | മേജർ രവി | 2012 |
കുരുക്ഷേത്ര | മേജർ രവി | 2008 |
കീർത്തിചക്ര | മേജർ രവി | 2006 |
കാണ്ഡഹാർ | മേജർ രവി | 2010 |
1971 ബിയോണ്ട് ബോർഡേഴ്സ് | മേജർ രവി | 2017 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പുനർജനി | മേജർ രവി, രാജേഷ് അമനക്കര | 2002 |
പിക്കറ്റ്-43 | മേജർ രവി | 2015 |
കർമ്മയോദ്ധാ | മേജർ രവി | 2012 |
കുരുക്ഷേത്ര | മേജർ രവി | 2008 |
കീർത്തിചക്ര | മേജർ രവി | 2006 |
കാണ്ഡഹാർ | മേജർ രവി | 2010 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ജില്ലം പെപ്പരെ | 2021 | |
കർമ്മയോദ്ധാ | മേജർ രവി | 2012 |
ഗാനരചന
മേജർ രവി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ദേഘോ മേൻ തും പേ | അന്യര്ക്ക് പ്രവേശനമില്ല | വി എസ് ജയകൃഷ്ണ | ടിനി ടോം, ഷീൻഷ | 2016 |
Creative contribution
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വാർ ആൻഡ് ലൗവ് | വിനയൻ | 2003 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കീർത്തിചക്ര | മേജർ രവി | 2006 |
Edit History of മേജർ രവി
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
31 Aug 2023 - 11:19 | Daasan | |
26 Feb 2022 - 10:42 | Achinthya | |
19 Feb 2022 - 00:03 | Achinthya | |
10 Feb 2021 - 12:34 | Santhoshkumar K | |
15 Jan 2021 - 19:48 | admin | Comments opened |
21 Nov 2020 - 12:11 | Santhoshkumar K | |
13 Nov 2020 - 08:23 | admin | Converted dob to unix format. |
18 Dec 2019 - 12:24 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
22 Feb 2015 - 12:35 | Neeli | added profile photo |
16 Jan 2015 - 22:35 | Jayakrishnantu | ഏലിയാസ് ചേർത്തു |
- 1 of 2
- അടുത്തതു് ›