കെ ശങ്കുണ്ണി

K Sankunni
Date of Birth: 
Wednesday, 1 January, 1941
Date of Death: 
Wednesday, 28 February, 2001

1941 ജനുവരി 1 -ന് പി വി കെ വാര്യരുടെ മകനായി തൃശ്ശൂർ ജില്ലയിലെ പൈങ്കുളത്ത് ജനിച്ചു. 1962 -ൽ  എഡിറ്റിംഗ് സഹായിയായിട്ടാണ് ശങ്കുണ്ണി ചലച്ചിത്ര രംഗത്ത് അരങ്ങേറുന്നത്. 1966 -ൽ തറവാട്ടമ്മ എന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചുകൊണ്ട് ചിത്രസംയോജന രംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങി.തുടർന്ന്  രമണൻമൂലധനംലങ്കാദഹനംമൂർഖൻരക്തംന്യൂ ഡൽഹിജനാധിപത്യംപ്രജ,എന്നിവയുൾപ്പെടെ ആയിരത്തോളം സിനിമകൾക്ക് ചിത്രസംയോജനം നിർവഹിച്ചിട്ടുണ്ട്. മലയാളം കൂടാതെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ അന്യഭാഷ സിനിമകളുടെ എഡിറ്റിങ്ങും ശങ്കുണ്ണി ചെയ്തിരുന്നു.

എഡിറ്റിംഗിനു പുറമേ വിത്തുകൾ എന്ന സിനിമയുടെ സഹനിർമ്മാതാവായി സിനിമാ നിർമ്മാണരംഗത്തും കെ ശങ്കുണ്ണി അരങ്ങേറി. 1981 -ൽ ശശികുമാർ സംവിധാനം ചെയ്ത അട്ടിമറി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച് സിനിമാ ഛായാഗ്രാഹകനായും പ്രവർത്തിച്ചു.

1988 -ൽ മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, 1991 -ൽ സിനി ടെക്‌നീഷ്യൻസ് അവാർഡ്, 1999 -ൽ മാതൃഭൂമി അവാർഡ്, 2000 -ത്തിൽ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് എന്നിവ ലഭിച്ചിട്ടുള്ള കെ ശങ്കുണ്ണി 2001 ഫിബ്രവരിയിൽ തന്റെ അറുപതാം വയസ്സിൽ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ചെന്നൈയിൽ വെച്ച് അന്തരിച്ചു.