രാധാകൃഷ്ണൻ
200 ൽ അധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിച്ച ആർ കെ എന്ന പേരിലറിയപ്പെടുന്ന രാധാകൃഷ്ണൻ. സംവിധായകൻ എം കൃഷ്ണൻ നായർ മുതൽ വിനയൻ വരെയും, നടന്മാർ പ്രേം നസീർ മുതൽ പ്രിഥ്വിരാജ് വരെയുള്ള കാലഘട്ടങ്ങൾ രാധാകൃഷ്ണൻ മലയാള സിനിമാ രംഗത്ത് സജീവമാണ്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്നും ബിരുദം നേടി.
1972 ൽ പുറത്തിറങ്ങിയ "പ്രതികാരം" എന്ന ചിത്രത്തിന് വേണ്ടി പബ്ലിസിറ്റി പോസ്റർ ഡിസൈൻ ചെയ്തു കൊണ്ടാണ് രാധാകൃഷ്ണൻ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. അക്കാലത്ത് ഇലക്ഷൻ പോസ്ററുകൾ ഉപയോഗിക്കുന്നത് വിരളമായിരുന്നു. ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്ന വി കെ കൃഷ്ണമേനോന് വേണ്ടി ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ തന്നെ ചില മുദ്രാവാക്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഇലക്ഷൻ പോസ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് 'പ്രതികാരം' ചിത്രത്തിനു വേണ്ടി പബ്ലിസിറ്റി പോസ്റർ ഒരുക്കാനുള്ള അവസരം രാധാകൃഷ്ണന് ലഭിക്കുന്നത്. പോസ്റ്റർ ഡിസൈനിങ്ങിൽ ശ്രദ്ധിക്കപ്പെട്ടത് "ഭദ്രദീപം" എന്ന ചിത്രമായിരുന്നു.
ശ്രീകുമാരൻ തമ്പിയുടെ 1974 ൽ ഇറങ്ങിയ 'ഭൂഗോളം തിരിയുന്നു' എന്ന ചിത്രത്തിലൂടെയാണ് രാധാകൃഷ്ണൻ കലാസംവിധാനരംഗത്തേയ്ക്ക് കടക്കുന്നത്. നിറകുടം, മദാലസ, മദനോത്സവം, ലിസ, നാഗമഠത്തു തമ്പുരാട്ടി,കോളിളക്കം,ബോയിംഗ് ബോയിംഗ്,ആകാശ ഗംഗ, ഇലവങ്കോട് ദേശം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചു. കൂടാതെ മയിൽപ്പീലി,അന്തിവെയിലിലെ പൊന്ന്,ഫുട്ബോൾ, യാമം എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
അന്തിവെയിലിലെ പൊന്ന് | പെരുമ്പടവം ശ്രീധരൻ | 1982 |
നിമിഷങ്ങൾ | പി കെ എബ്രഹാം | 1986 |
ഫുട്ബോൾ | ശ്യാംകൃഷ്ണ | 1982 |
മയില്പ്പീലി | 1981 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്കം | ജോഷി | 1983 |
അട്ടിമറി | ജെ ശശികുമാർ | 1981 |
അനുപല്ലവി | ബേബി | 1979 |
അന്നൊരു രാവിൽ | എം ആർ ജോസഫ് | 1986 |
അഭിനയം | ബേബി | 1981 |
അമേരിക്കൻ അമ്മായി | ഗൗതമൻ | 1998 |
അരം+അരം= കിന്നരം | പ്രിയദർശൻ | 1985 |
ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | 1985 |
ആ രാത്രി | ജോഷി | 1983 |
ആട്ടക്കലാശം | ജെ ശശികുമാർ | 1983 |
ആരംഭം | ജോഷി | 1982 |
ഇതാ ഒരു മനുഷ്യൻ | ഐ വി ശശി | 1978 |
ഉമാനിലയം | ജോഷി | 1984 |
എല്ലാവർക്കും നന്മകൾ | മനോജ് ബാബു | 1987 |
ഒന്നും മിണ്ടാത്ത ഭാര്യ | ബാലു കിരിയത്ത് | 1984 |
ഒരു കഥ ഒരു നുണക്കഥ | മോഹൻ | 1986 |
ഒരു മാടപ്രാവിന്റെ കഥ | ആലപ്പി അഷ്റഫ് | 1983 |
ഒരു വടക്കൻ വീരഗാഥ | ടി ഹരിഹരൻ | 1989 |
ഒരുതരം രണ്ടുതരം മൂന്നുതരം | കെ രാധാകൃഷ്ണൻ | 1991 |
കഥാനായിക | മനോജ് ബാബു | 1990 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്കുരം | ടി ഹരിഹരൻ | 1982 |
അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 |
അലകൾ | എം ഡി മാത്യൂസ് | 1974 |
അഹം | രാജീവ് നാഥ് | 1992 |
ചാണക്യൻ | ടി കെ രാജീവ് കുമാർ | 1989 |
ചിരിക്കുടുക്ക | എ ബി രാജ് | 1976 |
ചീഫ് ഗസ്റ്റ് | എ ബി രാജ് | 1975 |
നീ അല്ലെങ്കിൽ ഞാൻ | വിജയകൃഷ്ണൻ | 1987 |
പൂജയ്ക്കെടുക്കാത്ത പൂക്കൾ | എൻ ശങ്കരൻ നായർ | 1977 |
ഭദ്രദീപം | എം കൃഷ്ണൻ നായർ | 1973 |
രാജഹംസം | ടി ഹരിഹരൻ | 1974 |
ലാവ | ടി ഹരിഹരൻ | 1980 |
വേലിയേറ്റം | പി ടി രാജന് | 1981 |
ശക്തി (1980) | വിജയാനന്ദ് | 1980 |
സത്രത്തിൽ ഒരു രാത്രി | എൻ ശങ്കരൻ നായർ | 1978 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഇരകൾ | കെ ജി ജോർജ്ജ് | 1985 |
കബനീനദി ചുവന്നപ്പോൾ | പി എ ബക്കർ | 1976 |
കാത്തിരുന്ന ദിവസം | പി കെ ജോസഫ് | 1983 |
കൂടു തേടുന്ന പറവ | പി കെ ജോസഫ് | 1984 |
കൊടുങ്കാറ്റ് | ജോഷി | 1983 |
ചന്ദ്രബിംബം | എൻ ശങ്കരൻ നായർ | 1980 |
ചന്ദ്രഹാസം | ബേബി | 1980 |
ജീവന്റെ ജീവൻ | ജെ വില്യംസ് | 1985 |
നിറകുടം | എ ഭീം സിംഗ് | 1977 |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 |
മുത്തുച്ചിപ്പികൾ | ടി ഹരിഹരൻ | 1980 |
സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 |
ഹലോ മദ്രാസ് ഗേൾ | ജെ വില്യംസ് | 1983 |
ഹിമം | ജോഷി | 1983 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അഗ്നിക്ഷേത്രം | പി ടി രാജന് | 1980 |
അഗ്നിശരം | എ ബി രാജ് | 1981 |
അങ്കം | ജോഷി | 1983 |
അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 |
അട്ടിമറി | ജെ ശശികുമാർ | 1981 |
അനുപല്ലവി | ബേബി | 1979 |
അഭിനയം | ബേബി | 1981 |
അരം+അരം= കിന്നരം | പ്രിയദർശൻ | 1985 |
അഹം | രാജീവ് നാഥ് | 1992 |
അർദ്ധനാരി | ഡോ. സന്തോഷ് സൌപർണ്ണിക | 2012 |
ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | 1985 |
ആ രാത്രി | ജോഷി | 1983 |
ആട്ടക്കലാശം | ജെ ശശികുമാർ | 1983 |
ആരംഭം | ജോഷി | 1982 |
ആലിലക്കുരുവികൾ | എസ് എൽ പുരം ആനന്ദ് | 1988 |
ഇങ്ങനെയും ഒരാൾ | കബീർ റാവുത്തർ | 2010 |
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | ടി ഹരിഹരൻ | 1979 |
ഇടവേളയ്ക്കുശേഷം | ജോഷി | 1984 |
ഇതാ ഒരു മനുഷ്യൻ | ഐ വി ശശി | 1978 |
ഇതിഹാസം | ജോഷി | 1981 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആർ ഡി എക്സ് | നഹാസ് ഹിദായത്ത് | 2023 |
കടുവ | ഷാജി കൈലാസ് | 2022 |
ഗൃഹപ്രവേശം | മോഹൻ കുപ്ലേരി | 1992 |
Asso Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മേരീ ആവാസ് സുനോ | പ്രജേഷ് സെൻ | 2022 |
Edit History of രാധാകൃഷ്ണൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
23 Mar 2023 - 18:27 | Muhammed Zameer | |
26 Feb 2022 - 20:54 | Achinthya | |
26 Feb 2022 - 20:35 | Achinthya | |
23 Feb 2022 - 11:51 | Achinthya | |
20 Feb 2022 - 00:27 | Achinthya | |
23 Jun 2021 - 23:23 | Kiranz | added audio version |
22 Jun 2021 - 21:50 | Muhammed Zameer | |
4 Jun 2021 - 15:53 | VishnuB | |
4 Jun 2021 - 15:52 | VishnuB | |
4 Jun 2021 - 15:50 | VishnuB | Edited. |
- 1 of 3
- അടുത്തതു് ›
Contributors | Contribution |
---|---|
Gallery Image |