നദിയ മൊയ്തു

Nadia Moidu
Date of Birth: 
തിങ്കൾ, 24 October, 1966
നാദിയ മൊയ്തു

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1966- ഒക്ടോബറിൽ മുംബൈയിലെ ചെമ്പൂരിൽ മലയാളികളായ മൊയ്തുവിന്റെയും ലളിതയുടെയും മകളായി ജനിച്ചു. സെറീന മൊയ്തു എന്നായിരുന്നു യഥാർത്ഥ നാമം. നദിയയുടെ പ്രാഥമിക വിദ്യാഭ്യാസം മുംബൈ The J. B. Vachha High School for Parsi Girls- ലായിരുന്നു. കോളേജ് വിദ്യാഭ്യാസം Sir Jamsetjee Jeejebhoy School of Art- ലായിരുന്നു. എന്നാൽ കോളേജ് വിദ്യഭ്യാസം പൂർത്തിയാക്കാൻ നദിയക്ക് കഴിഞ്ഞില്ല. അതിനുമുൻപേ സിനിമാഭിനയം തുടങ്ങി. 

ഫാസിൽ ചിത്രമായ നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായിക്കൊണ്ടാണ് നദിയ മൊയ്തുവിന്റെ തുടക്കം. നദിയ മൊയ്തു ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. കൂടും തേടി, ശ്യാമ, പൂവിനു പുതിയ പൂന്തെന്നൽ.. എന്നിവയുൾപ്പെടെ ഇരുപതിലധികം ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു. തമിഴിലിൽ 1985- ൽ Poove Poochudava എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തമിഴിലും എത്തി. തുടർന്ന് നിരവധി സിനിമകളിൽ തമിഴിലും ചെയ്തു. 1988- ൽ വിവാഹിതയായ നദിയ മൊയ്തു 1994- ഓടെ കുറച്ചു വർഷങ്ങൾ സിനിമാഭിനയം നിർത്തി. പിന്നീട് 2004-ലാണ് അവർ അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വന്നത്. M. Kumaran S/O Mahalakshmi എന്ന തമിഴ് ചിത്രത്തിലൂടെയാണ് നദിയ വീണ്ടും അഭിനയം തുടങ്ങുന്നത്..

നദിയയുടെ ഭർത്താവിന്റെ പേര് ശിരീഷ് ഗോഡ്ബോലെ.. രണ്ടു മക്കളാണ് അവർക്കുള്ളത്.  അവരുടെ പേരുകൾ സനം, ജന.

ഫേസ്ബുക്ക്