രൂപിണി

Roopini

 തെന്നിന്ത്യൻ ചലച്ചിത്ര നടി. 1969- നവമ്പർ 4- ന് മുംബൈയിൽ ഒരു ഗുജറാത്തി കുടുംബത്തിൽ ജനിച്ചു. കാന്തിലാൽ, പ്രമീള എന്നിവരായിരുന്നു മാതാപിതാക്കൾ. കോമൾ മഹുവക്കർ എന്നതായിരുന്നു രൂപിണിയുടെ യഥാർത്ഥ നാമം. കുട്ടിയായിരിയ്ക്കുമ്പോൾ തന്നെ നൃത്തപഠനം തുടങ്ങിയ രൂപിണി തന്റെ ആറാാമത്തെ വയസ്സിൽ സിനിമാഭിനയം തുടങ്ങി. 1975-ൽ ഇറങ്ങിയ അമിതാഭ് ബച്ചൻ നായകനായ മിലി എന്ന സിനിമയിൽ ബാലനടിയായിട്ടായിരുന്നു രൂപിണിയുടെ തുടക്കം. നിരവധി ഹിന്ദി സിനിമകളിൽ ബാല നടിയായും മറ്റു ചെറിയ വേഷങ്ങളിലും അഭിനയച്ചതിനുശേഷം, 1980-കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നതിനുവേണ്ടി രൂപിണി ചെന്നൈയിലേയ്ക്ക് താമസം മാറ്റി.

  1987-ൽ വിജയകാന്ത് ചിത്രമായ കൂലിക്കാര- നിൽ ആണ് രൂപിണി ആദ്യമായി നായികാവേഷം ചെയ്യുന്നത്. അതിനുശേഷം രജനീകാന്ത് ചിത്രം മനിതൻ, കമലഹാസൻ ചിത്രം അപൂർവ സഹോദരങ്ങൾ.. തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 1989-ൽ മോഹൻലാൽ നായകനായ നാടുവാഴികൾ എന്ന ചിത്രത്തിലൂടെയാണ് രൂപിണി മലയാളസിനിമയിൽ എത്തുന്നത്. തുടർന്ന് മമ്മൂട്ടിച്ചിത്രമായ മിഥ്യ അടക്കം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. കന്നഡ,തെലുങ്കു സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളം,തമിഴ്,തെലുങ്കു,കന്നഡ സിനിമകളിലെ എല്ലാ സൂപ്പർതാരങ്ങളുടെയും നായികയായി രൂപിണി അഭിനയിച്ചു. വിവിധ ഭാഷകളിലായി എഴുപതോളം സിനിമകളിൽ രൂപിണി അഭിനയിച്ചിട്ടുണ്ട്.